ദിലീപ് അങ്കിളിനൊപ്പം അഭിനയിക്കാൻ അച്ഛൻ സമ്മതിച്ചില്ല; ഇങ്ങനെ കെട്ടിപ്പിടിച്ചു നിൽക്കാനായിരുന്നോ എന്നാണ് അച്ഛൻ ചോദിച്ചത്; വൈഷ്ണവി അച്ഛൻ സായി കുമാറിനെ കുറിച്ച് മനസ്സ് തുറന്നപ്പോൾ..!!

വൈഷ്ണവി എന്ന താരം ഇപ്പോൾ മലയാളം സിനിമ ലോകത്തിൽ അറിയപ്പെടുന്ന ഒരു താരമായി വളർന്ന് കഴിഞ്ഞു. കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചുമകളും നടൻ സായി കുമാറിന്റെ മകളും ആയതുകൊണ്ട് തന്നെ പാരമ്പര്യമായി അഭിനയ മികവുള്ള ആൾ തന്നെയാണ് വൈഷ്ണവി.

അഭിനയ ലോകത്തിൽ സീരിയലിൽ ആണ് ഇപ്പോൾ താരം തിളങ്ങി നിൽക്കുന്നത് എങ്കിൽ കൂടിയും സിനിമ ലോകത്തിൽ നായിക ആകാനുള്ള അവസരങ്ങൾ വരെ എത്തിയെങ്കിലും കൂടിയും അതിനെല്ലാം തടസ്സം നിന്നത് അച്ഛൻ സായി കുമാർ ആയിരുന്നു എന്ന് വൈഷ്ണവി പറയുന്നു.

ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ മത്സരാർത്ഥി ആയി എത്തിയപ്പോൾ ആണ് വൈഷ്ണവി മനസ്സ് തുറന്നത്. സിനിമയിൽ നിന്നും തനിക്ക് ഒട്ടേറെ അവസരങ്ങൾ വന്നിരുന്നു എന്നും അതുപോലെ അച്ഛൻ പിണങ്ങി പോകാനുള്ള കാരണം അമ്മയുടെ അസുഖം ആയിരുന്നു എന്ന് പലരും പറഞ്ഞു എങ്കിൽ കൂടിയും അതൊന്നും സത്യമായിരുന്നില്ല എന്നും വൈഷ്ണവി പറയുന്നു.

തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ വികാസങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് വൈഷ്ണവി ഇപ്പോൾ. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ സിനിമയിൽ നിന്നുള്ള അവസരങ്ങൾ തന്നെ തേടി വരാൻ തുടങ്ങിയിരുന്നു. എന്നാൽ അതെല്ലാം അച്ഛൻ അപ്പോൾ തന്നെ വെട്ടിമാറ്റിയിരുന്നു. ആദ്യം പഠനം. അതിനു ശേഷം നോക്കാം എന്ന് ആയിരുന്നു അച്ഛൻ അന്ന് പറഞ്ഞിരുന്നത്.

മുല്ല എന്ന ചിത്രത്തിൽ നായിക ആയി അഭിനയിക്കാൻ ദിലീപ് അങ്കിൾ നേരിട്ട് വിളിക്കുക ആയിരുന്നു. എന്നാൽ അഭിനയിക്കേണ്ട എന്ന് അച്ഛൻ പറഞ്ഞു. ഇല്ല എന്ന് പറഞ്ഞേക്കാൻ പറഞ്ഞു. ഞാൻ അങ്ങനെ തന്നെ പറയുകയും ചെയ്തു. പിന്നീട് ഒരു മാഗസിനിൽ ദിലീപും മീര നന്ദനും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ ഇത് ഞാൻ ചെയ്യണ്ടതായിരുന്നു എന്ന് പറഞ്ഞു.

അത് ശരി കെട്ടിപ്പിടിക്കാൻ വേണ്ടിയാണോ എന്നായിരുന്നു അച്ഛൻ മറുചോദ്യം ഉന്നയിച്ചത്. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ബോർഡിങ് കൊണ്ടുപോയി തള്ളി. ആ കാലയളവിൽ അമ്മയോടും അച്ഛനോടുള്ള ബന്ധം തന്നെ അകന്ന് പോകുന്നതായി തോന്നി. അമ്മെക്കാളും അച്ഛൻ ഭയങ്കര ജോളിയാണ്. അച്ഛൻ ഉണ്ടെങ്കിൽ നല്ല രസം ആണ്.

അമ്മയാണെങ്കിൽ കുറച്ചു ദേഷ്യമൊക്കെ കാണിക്കും. എന്റെ ജീവിതത്തിലെ പ്രതിസന്ധികൾ ആദ്യം സംസാരിക്കുന്നത് അച്ഛനുമായിട്ട് ആയിരുന്നു. എന്നാൽ ഇപ്പോൾ അച്ഛനുമായി യാതൊരു കോണ്ടാക്ടുമില്ല. തങ്ങളിൽ നിന്നും അച്ഛൻ അകലാൻ തുടങ്ങിയത് താൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു. അമ്മ കൂടെയുള്ളതുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ഇപ്പോഴും അച്ഛന്റെ മകൾ ആണ് ഞാൻ.

അച്ഛൻ മാറിനിന്നത് മുതൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്നും പോലും മോശം പ്രതികരണം ഉണ്ടായി. ബോഡി ഷെയിമിങ് പോലെ എന്നെ കളിയാക്കാനും പതുക്കെ അവഗണിക്കാനും തുടങ്ങി. എന്റെ കാരണം കൊണ്ടാണ് അച്ഛൻ പോയതെന്ന് മറ്റുള്ളവരിലേക്ക് എത്തിക്കാനും അവർ ശ്രമിച്ചിരുന്നു. മാനസികമായി ഞാൻ തകർന്നുപോയ സമയം ആയിരുന്നു. അപ്പോൾ പിന്തുണയുമായി കൂടെ ഉണ്ടായിരുന്നത് അമ്മയായിരുന്നു.

താൻ സിനിമ സംവിധായകർക്കൊപ്പം കിടക്ക പങ്കിട്ടതുകൊണ്ടാണ് സോനാക്ഷി സിൻഹക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചത്; പൂജ മിശ്ര വെളിപ്പെടുത്തുന്നു..!!

അമ്മയുടെ വീട്ടുകാരുടെ പിന്തുണയും ഉണ്ടായിരുന്നു. അതുപോലെ അമ്മക്ക് കാൻസർ വന്നതിന് ശേഷം ആയിരുന്നു അച്ഛൻ പോയത് എന്നുള്ള വാർത്തകൾ ഒക്കെ വന്നിരുന്നു എന്നാൽ അച്ഛൻ പോയതിന് ശേഷം ആയിരുന്നു അമ്മക്ക് രോഗം സ്ഥിരീകരിക്കുന്നത് എന്നും വൈഷ്ണവി പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 month ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 month ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 month ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago