മലയാള സിനിമയിലെ കരുത്തുറ്റ അനവധി വേഷങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നായികയാണ് വാണി വിശ്വനാഥ്. നടൻ ബാബുരാജിനെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന വാണി ഏറെ കാലങ്ങൾക്ക് ശേഷം ചില ചിത്രങ്ങളിൽ മുഖം കാണിച്ചു.
അതെ സമയം തെലുങ്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്നുള്ളതും വലിയ വാർത്ത ആയിരുന്നു. മലയാളത്തിൽ കൂടി അഭിനയ ലോകത്തിൽ തുടക്കം കുറിച്ച വാണി പിന്നീട് തമിഴ് തെലുങ്ക് കന്നട ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. നാപ്പത്തിയൊന്ന് വയസ്സ് പിന്നിട്ട വാണിക്ക് തെന്നിന്ത്യൻ സിനിമയിൽ എല്ലാ ഭാഷയിലും തിളങ്ങാൻ കഴിഞ്ഞതോടെ എല്ലാ ഭാഷയിലും ആരാധകർ ഉണ്ടെന്നു വേണം പറയാൻ.
മംഗല്യം ചാർത്ത് എന്ന സിനിമയിൽ കൂടി അരങ്ങേറിയ താരത്തിന് പിന്നെ വെച്ചടി വെച്ചടി സിനിമയിൽ ഉയർച്ച നേടുകയായിരുന്നു. 2002 ൽ ആയിരുന്നു നടൻ ബാബുരാജിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് സിനിമയിൽ നിന്നും താരം താൽക്കാലികമായി പിന്മാറുക ആയിരുന്നു. ഇരുവരുടെയും പ്രണയം അറിഞ്ഞ സിനിമ ലോകത്തിൽ അതൊരു ഞെട്ടൽ ആയിരുന്നു.
അന്ന് മിക്ക ചിത്രങ്ങളിലും വില്ലൻ ആയോ വില്ലജ് കൂട്ടാളിയായോ ഒക്കെയാണ് ബാബുരാജ് എത്തുന്നത്. അത്തരത്തിൽ ഉള്ള ഒരു നടനോട് അന്ന് തിളങ്ങി നിൽക്കുന്ന മുൻനിര നായികയായ വാണിക്ക് ഇഷ്ടം തോന്നി എന്ന് പറഞ്ഞപ്പോൾ സിനിമ ലോകത്തിൽ അതൊരു അതിശയം നിറഞ്ഞ വാർത്ത ആയിരുന്നു. തെലുങ്ക് സിനിമയിലെ സൂപ്പർതാരവും മുൻ മുഖ്യമന്ത്രിയുമായ എം ടി രാമറാവുവിന്റെ നായികയായി വാണി എത്തിയത് 15 ആം വയസിൽ ആയിരുന്നു.
ഒരു മാഗസിൻ നൽകിയ അഭിമുഖത്തിൽ ആയിരുന്നു വാണി തന്റെ പ്രണയം അന്ന് തുറന്നു പറഞ്ഞത്. ലൊക്കേഷനിൽ ഞങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ ഒരു പാട്ടിന്റെ ആദ്യ കുറച്ചു വരികൾ ഞാൻ പാടി. ബാക്കി പാടാൻ ഞാൻ ബാബുരാജിനോട് ആവശ്യപ്പെട്ടു ബാബു അന്ന് ഒരു റഫ് ആൻഡ് ടഫ് മനുഷ്യൻ ആണെന്ന് ആണ് ഞാൻ കരുതി ഇരുന്നത്.
എന്നാൽ ബാബുരാജ് തന്നെ അത്ഭുതപ്പെടുത്തുക ആയിരുന്നു. ഞാൻ കരുതി ഇരുന്നത് ബാബുരാജിന് സിനിമ പാട്ടുകൾ ഒന്നും അറിയില്ല എന്നാണ് എന്നാൽ ബാക്കി വരികൾ കൃത്യമായി ബാബുരാജ് പാടി. ആ സംഭവത്തിന് ശേഷം ഞങ്ങൾ ഇടക്കിടെ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങൾ മണിക്കൂറുകൾ അടുത്ത് സംസാരിച്ച ശേഷം ആണ് അടുത്ത സുഹൃത്തുക്കൾ ആയി മാറിയത് എന്ന് വാണി പറയുന്നു.
24 മണിക്കൂറിൽ 23 മണിക്കൂറും ഞങ്ങൾ തമ്മിൽ തല്ലു കൂടാറുണ്ട് എന്നും അതുകൊണ്ടു തന്നെ ഞങ്ങൾ തമ്മിൽ അവർ അവരുടെ കാര്യത്തിൽ കൃത്യമായ ശ്രദ്ധ പുലർത്താറുണ്ട് എന്നും വാണി പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…