ആസിഫ് അലിയുടെ നായികയായി കെട്യോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാർ.
മോഹൻലാൽ നായകനായി എത്തിയ മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മുകേഷിന്റെ ഭാര്യ വേഷത്തിൽ ആയിരുന്നു വീണ നന്ദകുമാർ എത്തിയത്.
കീർത്തി സുരേഷിന്റെ അമ്മവേഷത്തിൽ എത്തിയ താരത്തിന് ഒരു ഡയലോഗ് പോലും ചിത്രത്തിൽ ചിത്രത്തിൽ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് മറ്റൊരു വാസ്തവം. എന്നാൽ ആ ചിത്രത്തിൽ കൂടി തനിക്ക് ലഭിച്ചത് പരിഹാസങ്ങൾ മാത്രം ആയിരുന്നു എന്ന് വീണ ഇപ്പോൾ പറയുന്നു.
എന്നാൽ അത്തരത്തിൽ തനിക്ക് ലഭിച്ച പരിഹാസങ്ങൾ ഒരിക്കൽ പോലും തന്നെയോ തന്റെ സിനിമ ജീവിതത്തിനെയോ ബാധിച്ചട്ടില്ല എന്നും വീണ പറയുന്നു. താൻ സിനിമയിൽ അവസരങ്ങൾ തേടി നടന്നപ്പോൾ ലഭിച്ച വേഷങ്ങളിൽ ഒന്നാണ് മരക്കാരിലേത്.
ആ സിനിമ ചെയ്തത് കൊണ്ട് തനിക്ക് ഒരിക്കൽ പോലും വിഷമം തോന്നിയിട്ടില്ല. സഹതാരങ്ങളോട് താൻ ഒരിക്കൽ പോലും മത്സരിക്കാറില്ല. എനിക്ക് ലഭിക്കുന്ന വേഷങ്ങൾ എത്രത്തോളം മനോഹരമായി ചെയ്യാം എന്ന് മാത്രമേ ഞാൻ കരുത്താറുള്ളൂ.
ഒരാളെ ഒരു വേഷത്തിലേക്ക് തീരുമാനിക്കുന്നതിന് മുന്നേ തന്നെ ആ വേഷം എങ്ങനെ ആയിരിക്കണം എന്നും ആര് ചെയ്യണം എന്ന് വ്യക്തമായ ധാരണ അണിയറ പ്രവർത്തകർക്കുണ്ട്. കിട്ടുന്ന കഥാപത്രങ്ങൾ ഏറ്റവും മികവുള്ള രീതിയിൽ എങ്ങനെ ചെയ്യാം എന്നും ഏറ്റവും വ്യത്യസ്തമാക്കാനും മാത്രമേ ശ്രമിക്കാറുള്ളൂ.
നായികാ വേഷങ്ങൾ തന്നെ ചെയ്യാൻ ആണ് ശ്രമിക്കുന്നതും അതിലേക്ക് ഫോക്കസ് ചെയ്യുന്നതും. എന്നാൽ അല്ലാത്ത കഥാപാത്രങ്ങൾ ലഭിച്ചാലും ചെയ്യും.
ഓരോന്നിലും ഏറ്റവും മികച്ചത് കൊടുത്താൽ മാത്രമേ വളരാൻ കഴിയുകയുള്ളൂ. മരക്കാരിന് ശേഷം വീണക്ക് ലഭിച്ച വേഷം ഭീഷ്മായിലേത് ആയിരുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…