വിദ്യ ബാലൻ ഗ്ലാമർ കാണിച്ചാൽ കയ്യടിക്കും; നമ്മൾ കാണിച്ചാൽ അയ്യേ എന്നും പറയും; സങ്കടം പറഞ്ഞ് മൈഥിലി…!!

മമ്മൂട്ടിയുടെ നായികയായി പാലേരി മാണിക്യം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ ആൾ ആണ് മൈഥിലി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം മാത്രമായിരുന്നില്ല ആദ്യ കാലങ്ങളിൽ തന്നെ ശിക്കാർ എന്ന ചിത്രത്തിൽ കൂടി മോഹൻലാലിൻറെ നായിക ആയി അഭിനയിക്കാനും ഭാഗ്യം ലഭിച്ചയാൾ ആണ് മൈഥിലി.

ആസിഫ് അലിയുടെ നായികയായി സാൾട് ആൻഡ് പെപ്പർ എന്ന ചിത്രത്തിൽ കൂടിയും താരം ശ്രദ്ധ നേടിയിരുന്നു. ഒരു വലിയ ഇടവേളക്കു ശേഷം സോഷ്യൽ മീഡിയയിൽ സജീവമായി വരുകയാണ് മൈഥിലി ഇപ്പോൾ. കുറച്ചു നാളുകൾക്ക് മുന്നേ ആയിരുന്നു കൊച്ചി സ്വദേശി ആയ സമ്പത്തിനെ മൈഥിലി വിവാഹം കഴിക്കുന്നത്. ഒരുകാലത്തിൽ അഭിനയത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു അച്ഛന്റെ അപ്രതീക്ഷിതമായ വിയോഗം ഉണ്ടാവുന്നത്.

തുടർന്ന് അമ്മക്കൊപ്പം അമേരിക്കയിൽ ഉള്ള സഹോദരന്റെ അടുത്തേക്ക് പോകുന്നതോടെ ആയിരുന്നു മൈഥിലിയുടെ അഭിനയ ഗ്രാഫ് താഴേക്ക് പോകുന്നത്. ചെറുപ്പം മുതൽ തന്നെ തന്റെ ജീവിതത്തിൽ പലതിലും പഴികൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് മൈഥിലി പറയുന്നു. തന്നെ കുറിച്ചുള്ള ഗോസിപ്പുകൾ കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി ചെയ്തത് പോലെ നേരിട്ട് പോയി തല്ലാൻ വരെ തോന്നിയിട്ടുണ്ടെന്ന് മൈഥിലി പറയുന്നു.

അഭിനയ ലോകത്തിലേക്ക് എത്തുന്നതിനെ മുന്നേ താൻ പതിനേഴാം വയസിൽ ഉണ്ടായ കാര്യങ്ങൾക്ക് വരെ ഇന്നും പരിഹാസങ്ങളും വിമർശനങ്ങളും കേൾക്കേണ്ടി വരുന്നുണ്ടെന്ന് മൈഥിലി പറയുന്നു. തന്റെ വിവാഹ വാർത്ത പോലും വളച്ചൊടിക്കുകയും അത് വിറ്റ് പണം ആക്കിയ ആളുകൾ ഉണ്ടെന്നും മൈഥിലി പറയുന്നു. ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങളുടെ പേരിൽ വേദനിപ്പിച്ചാൽ പെട്ടന്ന് തളർന്ന പോകും എന്നാണു എല്ലാവരും കരുതുന്നത്.

ഒരിക്കൽ ഞാൻ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. എന്നാൽ ആ സകടങ്ങളും വിമർശനങ്ങളും എല്ലാം ആണ് എന്നെ ഞാൻ ആക്കിയത്. ഇനിയുള്ള ജീവിതത്തിൽ ചെറിയ സന്തോഷങ്ങൾ പോലും നഷ്ടപ്പെടുത്തി കളയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന് മൈഥിലി പറയുന്നു. അഭിനയ ലോകത്തിൽ തിളങ്ങി നിന്ന സമയത്തിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ യാതൊരു മടിയും കാണിക്കാത്ത ആൾ കൂടി ആയിരുന്നു മൈഥിലി.

ഇടക്കാലത്തിൽ ഗ്ലാമർ വേഷങ്ങളിലേക്ക് മാത്രമായി ഒതുങ്ങിയപ്പോൾ വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട് മൈഥിലിക്ക്. എന്നാൽ അന്നുണ്ടായ അത്തരം വിമർശങ്ങളെ കുറിച്ചും പറയുകയാണ് മൈഥിലി ഇപ്പോൾ. വിദ്യാ ബാലനെ പോലെയുള്ള താരങ്ങൾ ഗ്ലാമർ കാണിക്കുകയും ശരീരം പ്രദർശിപ്പിക്കുകയും ചെയ്യുമ്പോൾ ആഘോഷിക്കുന്ന ആളുകൾ തന്നെ പോലെ ഉള്ള ആളുകൾ ഗ്ലാമർ കാണിക്കുമ്പോൾ മോശമായി ആണ് കാണുന്നത്. മൈഥിലി പറയുന്നു.

News Desk

Recent Posts

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…

2 days ago

ആസിഫ് അലി- താമർ ചിത്രം ചിത്രീകരണം പൂർത്തിയായി; നിർമ്മാണം അജിത് വിനായക ഫിലിംസ്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…

3 days ago

ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…

6 days ago

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 weeks ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

1 month ago