Categories: Celebrity Special

പട്ടിണിമാറ്റാൻ വീട്ടുജോലി ചെയ്യാൻ നാടുവിട്ട വിജയലക്ഷ്മി പിന്നീട് തെന്നിന്ത്യൻ സിനിമ ലോകം കീഴടക്കി സിൽക്ക് സ്മിതയായി മാറിയതിങ്ങനെ; സിൽക്കിന്റെ ഓർമകൾക്ക് 25 വർഷം..!!

1960 ഡിസംബർ 2 ആയിരുന്നു വിജയലക്ഷ്മിയുടെ ജനനം. തന്റെ 35 ആം വയസിൽ ശെരിക്കും പറഞ്ഞാൽ 1996 സെപ്റ്റംബർ 23 നു വിജയലക്ഷ്മി മരണത്തിലേക്ക് സ്വയം പോകുന്നത്. വിജയലക്ഷ്മി എന്ന പെൺകുട്ടിയെ ഒരുപക്ഷെ പറയുമ്പോൾ ആരെന്ന് ചിന്തിച്ചേക്കാം.

എന്നാൽ ഇന്നും കാലങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ മായ ലോകത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടും ഒട്ടേറെ സുന്ദരികൾ വന്നുപോയിട്ടും ഇന്നും ഒട്ടേറെ ആരാധകർ ഉള്ളയാൾ ആണ് വിജയ ലക്ഷ്മി എന്ന സിൽക്ക് സ്മിതക്ക്. ആന്ധ്രാപ്രദേശിൽ ജനിച്ച സിൽക്ക് മരിക്കുന്നതു ചെന്നൈയിൽ വെച്ചായിരുന്നു.

1979 ൽ പുറത്തിറങ്ങിയ വണ്ടി ചക്രം എന്ന തമിഴ് സിനിമയിൽ കൂടി ആയിരുന്നു വിജയ ലക്ഷ്മി അഭിനയ ലോകത്തേക്ക് വരുന്നത്. സിൽക്ക് എന്ന കഥാപാത്രം ആയിരുന്നു ആ സിനിമയിൽ ചെയ്തത്.

ആന്ധ്രാ പ്രദേശിലെ ഏലൂരുവിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് സ്മിത ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം നാലാം ക്ലാസ്സിന് ശേഷം പത്ത് വയസുള്ളപ്പോൾ പഠനം സിൽക്ക് നിർത്തുന്നത്.

തുടർന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ സിൽക്കിനെ വീട്ടുകാർ വിവാഹം ചെയ്തു അയച്ചു. വല്ലാത്ത വശ്യത തോന്നിപ്പിക്കുന്ന ആരെയും ആകർഷിക്കുന്ന കണ്ണുകൾ ഉള്ളയാൾ ആയിരുന്നു സിൽക്ക്. അതുകൊണ്ടു തന്നെ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില സന്ദർഭങ്ങൾ ഉണ്ടാവും എന്ന ഭയം ആയിരുന്നു ചെറുപ്പത്തിൽ തന്നെ വിജയ ലക്ഷ്മിക്ക് വിവാഹ ജീവിതം ഉണ്ടാക്കാൻ കുടുംബം ശ്രമം നടത്തിയത്.

എന്നാൽ വിവാഹ ജീവിതത്തിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്ന സിൽക്ക് അവിടെ നിന്നും ഓടിപ്പോരുക ആയിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അച്ഛൻ കുടുംബം ഉപേക്ഷിച്ചു പോകുന്നത്.

തുടർന്ന് രണ്ടു മക്കളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടിയപ്പോൾ ആണ് പ്രായത്തേക്കാൾ ഏറെ ശരീര വലിപ്പം ഉണ്ടായിരുന്ന വിജയ ലക്ഷ്മിയിലേക്ക് പുരുഷന്മാരുടെ കണ്ണുകൾ പതിഞ്ഞു തുടങ്ങിയത്.

എന്നാൽ തുടർന്ന് അമ്മ കണ്ടെത്തിയ പോം വഴി ആയിരുന്നു വിവാഹം. എന്നാൽ തന്നെക്കാൾ ഏറെ പ്രായം കൂടുതൽ ഉള്ള ഗ്രാമവാസിയുമായി ഉള്ള വിവാഹ ജീവിതത്തിന് ചെറിയ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വിവാഹ ജീവിതം പരാജയമായി വിജയലക്ഷ്മി വീട്ടിൽ വീണ്ടും തിരിച്ചു വരുന്നതോടെ ആണ് അയൽവാസിയായ അന്നപൂർണ എന്ന പെൺകുട്ടിയുമായി സൗഹൃദത്തിൽ ആകുന്നത്. അന്നപൂർണ ആളൊരു വ്യത്യസ്ഥതയുള്ളയാൾ ആയിരുന്നു.

നാട്ടിൻപുറത്തുകാരി ആണെങ്കിൽ കൂടിയും പട്ടണത്തിൽ പോയി സിനിമ ഒക്കെ കാണുന്ന തികഞ്ഞൊരു സിനിമ പ്രേമി. അങ്ങനെ അന്നപൂർണ പറയുന്ന സിനിമ കഥകളിൽ കൂടി താൻ കാണാത്ത സിനിമയെ വിജയലക്ഷ്മിയും ഇഷ്ടപ്പെട്ടു തുടങ്ങി.

സാവിത്രിയെ പോലെ നല്ലൊരു നടിയാകണം എന്നുള്ള മോഹം ഉണ്ടായി. അങ്ങനെ ആണ് ആ കുടുംബം കോടമ്പാക്കം എന്ന സ്ഥലത്തെ കുറിച്ചും അവിടത്തെ സിനിമകളുടെ ലോകത്തെ കുറിച്ചും അറിയുന്നത്. നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്ത വിജയ ലക്ഷ്മിയും കുടുംബവും ഭാഗ്യ പരീക്ഷണത്തിനായി അങ്ങോട്ട് തിരിച്ചു.

അവിടെ എത്തിയപ്പോൾ ആദ്യം കിട്ടിയത് അന്നത്തെ ഒരു സിനിമ താരമായ അപർണ എന്ന താരത്തിന്റെ വീട്ടുവേലക്കാരി ജോലി ആയിരുന്നു. ജോലി എല്ലാം ആത്മാർത്ഥമായി ചെയ്ത് അവിടെ വിറകുപുരയുടെ ചായിപ്പിൽ ഉറങ്ങുന്ന വിജയ ലക്ഷ്മിയെ എന്നാൽ അപർണ ശ്രദ്ധിക്കുണ്ടായിരുന്നു.

അല്ലെങ്കിലും ആരാലും ശ്രദ്ധ നേടുന്ന ഒരു അകാരവടിവ് അന്നേ വിജയ ലക്ഷ്മിക്ക് ഉണ്ടായിരുന്നു. അങ്ങനെ വിജയ ലക്ഷ്മിക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചു. അപർണ്ണയുടെ മേക്കപ്പ് അസിസ്റ്റന്റ് ആയി വിജയ ലക്ഷ്മി.

അങ്ങനെ സിനിമ സെറ്റുകൾ കാണാൻ ഉള്ള ഭാഗ്യം വിജയ ലക്ഷ്മിക്ക് ലഭിച്ചു. അങ്ങനെ 1979 ൽ ആന്റണി ഈസ്റ്റുമാൻ എന്ന മലയാളി തന്റെ പുതിയ ചിത്രം ഇണയെ തേടിയിലേക്ക് ഒരു പുതു മുഖ നായികയെ അന്വേഷിക്കുന്നു.

അങ്ങനെ ആ കണ്ണുകൾ എത്തിയത് വിജയ ലക്ഷ്മിയിൽ ആയിരുന്നു. കാന്തമുനകൾ ഉള്ള കണ്ണുകൾ ആയിരുന്നു അവളുടേത് എന്നായിരുന്നു ആന്റണി വിജയ ലക്ഷ്മിയെ വിശേഷിപ്പിച്ചത്. കലാശാല ബാബു ആയിരുന്നു നായകൻ. ആ ചിത്രത്തിൽ നായികയുടെ പേര് സ്മിത എന്നായിരുന്നു. ആ പേര് തന്റെ സിനിമ പേരായി വിജയ ലക്ഷ്മി മാറ്റി.

എന്നാൽ രണ്ടാം ചിത്രം സ്മിതക്ക് ശാപം ആണ് ഭാഗ്യം ആണോ ഉണ്ടാക്കിയത് എന്ന് ഇന്നും അറിയില്ല. എന്നാൽ സിൽക്ക് എന്ന ബാർ ഡാൻസറുടെ വേഷത്തിൽ ആണ് എത്തിയത്. ആ വേഷം പുരുഷ ഹൃദയങ്ങളിൽ കത്തിപടരുന്നു. എന്നാൽ അന്ന് സിൽക്കിന് ഒരു ഗോഡ് ഫാദറെ കൂടി കിട്ടി. വിനു ചക്രവർത്തി.

അദ്ദേഹം ആയിരുന്നു ആ സിനിമയുടെ രചന. തുടർന്ന് ആ ബന്ധം ദുർവ്യാഖ്യാനിക്കപ്പെട്ടപ്പോൾ എല്ലാം അദ്ദേഹം മൗനം പാലിച്ചു. എന്നാൽ പിൽക്കാലത്തിൽ വിനുവിനോട് അഭിമുഖത്തിൽ ഒരു രാത്രി സിൽക്കിനെ ഒരു മുറിയിൽ തനിച്ചു കിട്ടിയാൽ എന്ത് ചെയ്യും എന്നായിരുന്നു ചോദ്യം.

അതിന് അദ്ദേഹം നൽകിയ മറുപടി അവളുടെ മുടിഴികളിൽ തഴുകി ഒരു അച്ഛന്റെ കരുതൽ നൽകും എന്നായിരുന്നു. പിന്നീട തേനിന്റെ നിറമുള്ള കാന്തവെച്ച കണ്ണുകൾ ഉള്ള സുന്ദരി എന്ന് സിൽക്കിനെ വാഴ്ത്തി. തുടർന്ന് സിൽക്ക് സിൽക്ക് സിൽക്ക് എന്ന പടം എത്തി. അതിൽ കൂടി വശ്യ സൗന്ദര്യത്തിന്റെ പരിയായമായി അവർ മാറുക ആയിരുന്നു.

എന്നാൽ പിന്നീട് തനിക്ക് സാവിത്രി ആകണം എന്നുള്ള മോഹം പോയില്ലേ എന്ന് ചോദിച്ചപ്പോൾ തനിക്ക് നിർമാതാക്കൾ തന്ന ഈ വേഷങ്ങൾ തന്നെ ആയിരുന്നു തനിക്ക് ഒരു ജീവിതം തന്നത് എന്നും അതുപോലെ പഴയ വിജയ ലക്ഷ്മി മരിച്ചു പോയി എന്നും ആ മോഹങ്ങളും എന്നായിരുന്നു സിൽക്ക് പറഞ്ഞത്.

സൂപ്പർ താരങ്ങൾ ശിവാജി ഗണേശൻ ആയാലും രജനി കാന്ത് ആയാലും കമൽ ഹസൻ ആയാലും ആ സിനിമയിൽ സിൽക്കിന്റെ ഒരു ഡാൻസ് വേണമായിരുന്നു. എന്നാൽ കാലം പാതി വഴിയിൽ ജീവിതം തീർക്കുമ്പോൾ ഇന്നും മറക്കാത്ത ഓർമ്മതന്നെയാണ് സിൽക്ക് സ്മിത.

News Desk

Share
Published by
News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

6 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

6 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

6 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago