Categories: Celebrity Special

എന്റെ മക്കളെ എടുക്കാൻ പോലും മടിയായിരുന്നു; ശ്രീനിവാസന്റെ പരുക്കൻ സ്വഭാവത്തിൽ മാറ്റം വന്നതിനെ കുറിച്ച് വിനീത് ശ്രീനിവാസൻ..!!

മലയാള സിനിമയുടെ സകലകലാ വല്ലഭനാണ് ശ്രീനിവാസൻ. നായകനായും സഹ താരമായും കോമഡി താരമായും സംവിധായകനായും തിരക്കഥാകൃത്ത് ആയും എല്ലാം തിളങ്ങിയിട്ടുള്ള ആൾ കൂടിയാണ് ശ്രീനിവാസൻ. ശ്രീനിവാസന് ഉള്ളത് രണ്ടു ആൺമക്കൾ ആണ്.

രണ്ടുപേരും അച്ഛനെ പോലെ തന്നെ സിനിമ ലോകത്തിൽ സജീവമായി നിൽക്കുന്ന താരങ്ങൾ തന്നെ. ഗായകനായി ആയിരുന്നു മൂത്ത മകൻ വിനീത് ശ്രീനിവാസൻ സിനിമ ലോകത്തിൽ എത്തുന്നത്. തുടർന്ന് നായകനായി. പിന്നീട് സംവിധായകനായി , കൂടാതെ മികച്ച ചിത്രങ്ങൾ നിർമ്മിക്കുന്ന നിർമാതാവ് കൂടിയാണ് വിനീത് ശ്രീനിവാസൻ.

സഹോദരൻ ധ്യാൻ എത്തിയത് അഭിനേതാവ് ആയിട്ട് ആയിരുന്നു. തുടർന്ന് സംവിധാനത്തിലേക്കും ചുവടുകൾ മാറ്റി ധ്യാൻ. ഇപ്പോൾ അച്ഛൻ ശ്രീനിവാസനെ കുറിച്ച് മനസ്സ് തുറക്കുകയാണ് വിനീത്. അച്ഛൻ അങ്ങനെ ആരോടും സ്നേഹം കാണിക്കില്ല എന്നും കുട്ടികളെ എടുക്കാറില്ല എന്നും ഒക്കെ ആണ് വിനീത് പറയുന്നത്. വിനീത് ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ..

അച്ഛന് എല്ലാവരോടും വലിയ സ്നേഹമാണ് പക്ഷെ പുറത്തുകാണിക്കില്ല. എന്റെ കുഞ്ഞിനെ എടുക്കാൻ ഒക്കെ വലിയ പേടിയായിരുന്നു. പിന്നെ ഞങ്ങൾ ഒക്കെ ഒരുപാട് നിർബന്ധിച്ച ശേഷം ആണ് കുഞ്ഞിനെ എടുക്കാൻ ഒക്കെ തുടങ്ങിയത്. ഇപ്പോൾ അച്ഛന് നല്ല മാറ്റമുണ്ട്. ഞാനും കുടുംബവും ചെന്നൈയിൽ ആണ് താമസിക്കുന്നത്.

ഞാൻ വീഡിയോ കാൾ വിളിച്ചു കുഞ്ഞിനെ ഒക്കെ കാണിച്ചു കൊടുത്താൽ വലിയ സന്തോഷം ആണ്. സ്നേഹം പ്രകടിപ്പിക്കാറില്ല എന്നാലും ചിരിച്ചോണ്ട് ഇങ്ങനെ നോക്കിയിരിക്കും സ്നേഹവും വാത്സല്യവും ഒകെ ഉള്ളിൽ ഉണ്ട് പക്ഷെ അത് മുഖത്ത് വരാറില്ല. പണ്ടും ഇനങ്ങനെയൊക്കെ തന്നെ ആയിരുന്നു. പക്ഷെ ഇപ്പോൾ പേരക്കുട്ടികൾ വന്നപ്പോൾ അതിൽ ഒരുപാട് മാറ്റമുണ്ട് എന്നാണ് അമ്മയും പറയുന്നത്.

ഈ പരുക്കനായിട്ടുള്ള എല്ലാ അച്ചന്മാരെയും മാറ്റി എടുക്കുന്നത് അവരുടെ പേരക്കുട്ടികൾ ആണെന്ന് തോന്നുന്നു. പിന്നെ മറ്റൊരു കാര്യം അച്ഛന് അവരെ അങ്ങനെ അടുത്ത് കിട്ടാറില്ല ഞങ്ങൾ നാട്ടിലേക്ക് വരുന്നത് വളരെ കുറവാണ് അതിനു അമ്മ എപ്പോഴും പരാതി പറയാറുണ്ട്.

ഇപ്പോൾ പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ ആയിരുന്നതുകൊണ്ട് ഒട്ടും സമയം ഇല്ലായിരുന്നു. ഏതായാലും ഇനി വീട്ടിൽ പോയിട്ട് അമ്മയുടെ പരിഭവം മാറ്റുക എന്നതാണ് ഏറ്റവും പ്രധാനപെട്ട കാര്യം – വിനീത് പറയുന്നു.

News Desk

Share
Published by
News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago