മോഹൻലാലിന്റെ ഗുണ്ടയാവൻ പ്രമുഖ താരങ്ങൾ വിസമ്മതിച്ചപ്പോൾ; ഇരുകൈയും നീട്ടി സ്വീകരിച്ച സുരേഷ് ഗോപി, പിന്നീട് നടന്നത് ചരിത്രം..!!
ഒരു കാലത്ത് മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ഒപ്പം താര പദവി പങ്കിട്ടിരുന്ന നടൻ ആണ് സുരേഷ് ഗോപി, എന്നാൽ അന്നുവരെ ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തിൽ വഴിത്തിരിവ് ആയത് രാജാവിന്റെ മകൻ ആയിരുന്നു.
മോഹൻലാലിന്റെ അനുയായികൾ ആയ ഗുണ്ടകളുടെ വേഷം ചെയ്യാൻ നിരവധി താരങ്ങളെ സമീപിച്ചിരുന്നു ചിത്രത്തിന്റെ സംവിധായകൻ ആയ തമ്പി കണ്ണന്താനവും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും, തമ്പി കണ്ണന്താനം ആയിരുന്നു നിർമാതാവും, മോഹൻലാൽ സൂപ്പർതാര പദവി നൽകിയ ചിത്രം ആയിരുന്നു രാജാവിന്റെ മകൻ.
പക്ഷെ മോഹൻലാലിന്റെ അനുയായികൾ ആയ ഗുണ്ടാ വേഷം ചെയ്യാൻ മലയാളത്തിലെ അന്നത്തെ പ്രമുഖർ ആയ പലരേയും സമീപിച്ചു എങ്കിൽ കൂടിയും താല്പര്യം ഇല്ല എന്നായിരുന്നു മറുപടി, എന്നാൽ ആ വേഷം ആണ് ഒരു മടിയും കൂടാതെ സുരേഷ് ഗോപി ഏറ്റെടുത്തത്.
നാല് അനുയായികളുടെ വേഷം ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത് എങ്കിലും ആരും തയ്യാറാവാതെ ഇരുന്നതോടെ രണ്ട് കഥാപാത്രങ്ങൾ ആയി മാറ്റി എഴുതുക ആയിരുന്നു, തുടർന്നാണ് അന്ന് പുതുമുഖങ്ങൾ ആയിരുന്ന സുരേഷ് ഗോപിയേയും മോഹൻ ജോസിനെയും സമീപിച്ചത്, ഇരുവരും വേഷം സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്തു. മോഹൻലാലിന് ഒപ്പം സുരേഷ് ഗോപിക്കും കരിയറിൽ വലിയ ഒരു വഴിത്തിരിവ് തന്നെയായി രാജാവിന്റെ മകൻ.
വളരെ ചെറിയ കഥാപാത്രങ്ങൾ മാത്രം ചെയ്തിട്ടുള്ള സുരേഷ് ഗോപിക്ക് ലഭിച്ച ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു രാജാവിന്റെ മകനിലേത്. അന്നത്തെ ശ്രദ്ധിക്കപ്പെട്ട വാണിജ്യ ചിത്രം ആയിരുന്ന രാജാവിന്റെ മകനിലൂടെ പിൽക്കാലത്ത് മലയാള സിനിമയുടെ ആക്ഷൻ കിങ് ആയി മാറുകയും ചെയ്തു സുരേഷ് ഗോപി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഡെന്നീസ് ജോസഫ് ഇക്കാര്യം പങ്കുവെച്ചത്.