ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ദിഖ് ടീം ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ബിഗ് ബ്രദർ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ, താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യുക. ബറോസ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ഗോവയിൽ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ, മൈഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിൽ ലോക സിനിമയിൽ തന്നെ വിസ്മയമാക്കി മാറ്റിയ ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ ടെക്കിനിക്കൽ ഡയറക്ടറും കഥാകൃത്തും.
മോഹൻലാൽ തന്റെ ബ്ലോഗിൽ കൂടിയായിരുന്നു ആദ്യ ചലചിത്ര സംവിധാനത്തെ കുറിച്ച് അറിയിച്ചത്, ത്രിഡിയിൽ ഇറങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്, കൂടെ കുട്ടികളും, വിദേശ കലാ സാങ്കേതിക പ്രവർത്തകരും അണിനിരക്കും.
വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. നായകകഥാപാത്രമായ ബറോസിന്റെ വേഷത്തിൽ മോഹൻലാൽ തന്നെ എത്തും, ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഗോവയിൽ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…