മോഹൻലാൽ നായകനായി ഈ വർഷം റിലീസ് ചെയ്ത ലൂസിഫർ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയം ആയി മാറിക്കഴിഞ്ഞു.
200 കോടി നേടിയ ആദ്യ മലയാളം സിനിമ എന്ന റെക്കോർഡ് ലൂസിഫർ സ്വന്തമാക്കിയപ്പോൾ, അതിനൊപ്പം മറ്റൊരു ഇത് കൂടി ചെയ്തു ആശിർവാദ് സിനിമാസ്, ലൂസിഫർ ചിത്രത്തിന്റെ ക്ലൈമാക്സിൽ മഞ്ജു വാര്യരുമായി മോഹൻലാൽ സംസാരിക്കുന്ന പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു ആരാധനാലയം ഉണ്ട്.
ഇടുക്കിയിലെ തേയില തൊട്ടങ്ങളെയും മല നിരകളേയും സാക്ഷിയാക്കിയുള്ള ആ ദേവാലയം സെറ്റ് ഇട്ടത് ആണെന്ന് തോന്നിയെങ്കിൽ തെറ്റി, ഇടുക്കിയിലെ കുടിയേറ്റ മേഖലയിൽ ഒന്നായ ഉപ്പുതറയിൽ ലോൺ ട്രി രണ്ടാം ഡിവിഷനിൽ ആണ് ഈ പൊളിഞ്ഞ ദേവാലയം ഉണ്ടായിരുന്നത്. എന്നാൽ ആ ദേവാലയം പഴയ രൂപത്തിൽ ഇനി കാണാൻ കഴിയില്ല എന്നുള്ളതാണ് സത്യം.
ലൂസിഫർ ചിത്രത്തിന്റെ ചിത്രീകരണം നടത്താൻ അണിയറ പ്രവർത്തകർ എത്തിയപ്പോൾ നൽകിയ വാക്ക് ആണ് ആന്റണി പെരുമ്പാവൂർ പൂർണമായും പാലിച്ചിരിക്കുന്നത്, എട്ട് ലക്ഷം രൂപ മുടക്കി പൊളിഞ്ഞ ദേവാലയം പുതുക്കി പണിഞ്ഞു നൽകിയിരിക്കുകയാണ് ആശിർവാദ് സിനിമാസ്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…