ഒടിയൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ശ്രീകുമാർ മേനോൻ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുമെന്ന സൂചനകൾ നൽകിയിരിക്കുകയാണ്. ശ്രീകുമാർ മേനോൻ. പാലക്കാടൻ മണ്ണിലെ ഒടി വിദ്യകളുടെ കഥ പറഞ്ഞ ആദ്യ ചിത്രത്തിന് ശേഷം രണ്ടാം ചിത്രമായി രണ്ടാമൂഴം വരും എന്നുള്ള വാർത്തകൾ എത്തി എങ്കിൽ കൂടിയും എം ടി വാസുദേവൻ നായരുമായി ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം ചിത്രം ഉപേക്ഷിച്ച നിലയിൽ ആണ്. കുറച്ചു കാലങ്ങൾക്ക് മുമ്പാണ് മോഹൻലാൽ പിണറായി വിജയൻ ആകുന്ന തരത്തിൽ ഉള്ള ഒരു പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ എത്തി എങ്കിലും അത് പഴയത് ആണെന്നും ലീക്ക് ആയത് എങ്ങനെ എന്ന് അറിയില്ല എന്നുമാണ് ശ്രീകുമാർ മേനോൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻറെ ബയോപിക്ക് എത്തുമെന്നുള്ള സൂചന നൽകിയിരിക്കുന്നത്. മോഹൻലാൽ ആയിരിക്കുമോ ചിത്രത്തിലെ നായകൻ എന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.
ശ്രീകുമാർ മേനോന്റെ പോസ്റ്റ് ഇങ്ങനെ,
കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച് പഠിക്കുകയായിരുന്നു. മലബാറിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിയെ സംബന്ധിച്ചും ഏകെജി രൂപപ്പെടുത്തിയ പോരാട്ട ശൈലിയുടെ ഉള്ളറിയുമ്പോൾ ആവേശഭരിതരാകും. ഏകെജിയെ അടുത്തറിഞ്ഞ് എനിക്കും ത്രില്ലടിച്ചു. ഏകെജി ഹീറോയാണ്. തുല്യത സ്വജീവിതത്തിൽ പരിശീലിച്ച സഖാവാണ് അദ്ദേഹം. സ്നേഹമായിരുന്നു ആ പടത്തലവന്റെ മൂർച്ചയേറിയ ആയുധം. ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികൾ ഇന്ന് കേരളത്തെ നയിക്കുന്നു- മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം.
പാവങ്ങളുടെ പടത്തലവൻ എന്ന് സമൂഹം അദ്ദേഹത്തെ സ്‌നേഹത്തോടെ സംബോധന ചെയ്തു. ധീരനും സാഹസികനുമായിരുന്നു സഖാവ്. പാർട്ടിക്കു പോലും ചിലപ്പോഴൊക്കെ താക്കീത് ചെയ്യേണ്ടി വന്ന സാഹസികതകളുമുണ്ട് ആ ജീവിതത്തിൽ. തൊഴിലാളികളുടെ ദാരിദ്ര്യത്തിന് എതിരെയുള്ള പോരാട്ടമായാണ് ഇന്ത്യൻ കോഫി ഹൗസ് പോലുള്ള ആശയങ്ങൽ അദ്ദേഹം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് ഏകെജിയാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ചരിത്രമാണ്. സഹജീവികളുടെ ഒപ്പം നിന്ന് അവരെ നയിച്ച അദ്ദേഹം കമ്യൂണിസ്റ്റുകൾക്കു മാത്രമല്ല പാവങ്ങൽക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും മാതൃകയാണ്. വെറുതെ വഴിമുടക്ക് മാത്രമായി തീരുന്ന ഇക്കാലത്തെ ചില ജാഥകൾ കാണുമ്പോൾ കേരളത്തെ പുനരാവിഷ്ക്കരിച്ച പട്ടിണി ജാഥയും മലബാർ ജാഥയും കർഷക ജാഥയുമെല്ലാം ഓർത്തു പോകും- നയിച്ചത് ഏകെജിയാണ്.ഇന്ന് ഏകെജിയുടെ ജന്മദിനമാണ്.ലാൽസലാം
#കോമ്രേഡ്
…..
ചിത്രീകരണം: സേതു ശിവാനന്ദ്
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…