പുലിമുരുഗൻ മൂന്നാം വാർഷികത്തിൽ വമ്പൻ സർപ്രൈസ് പുറത്തുവിട്ടു ടോമിച്ചൻ മുളകുപാടം..!!

74

മലയാള സിനിമക്ക് മതത്തിന്റെ മുഖം നൽകിയ പുലിമുരുകൻ ഇറങ്ങി മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ ആരാധകർക്ക് ആവേശം നൽകി പുതിയ വാർത്ത പുറത്തു വിട്ടിരിക്കുകയാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം. മോഹൻലാൽ ടോമിച്ചൻ മുളകുപാടം വൈശാഖ്‌ ഉദയകൃഷ്ണ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുകയാണ്.

ചിത്രത്തിന്റെ വിവരങ്ങളെ കുറിച്ച് നിർമാതാവ് പറയുന്നത് ഇങ്ങനെ,

മലയാള സിനിമയിൽ ചരിത്രം കുറിച്ച പുലിമുരുകൻ മൂന്ന് വർഷം പിന്നിടുമ്പോൾ അങ്ങനെയൊരു ചിത്രം മലയാളികൾക്ക് സമ്മാനിക്കുവാൻ സാധിച്ചതിൽ ഒരു നിർമാതാവ് എന്ന നിലയിൽ ഞാൻ വളരെയേറെ അഭിമാനിതനാണ്. മറ്റൊരു സന്തോഷവാർത്ത കൂടി ഈ അവസരത്തിൽ പങ്ക് വെക്കുകയാണ്. നൂറ് കോടി നൂറ്റമ്പത് കോടി ക്ലബുകളിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് മൂന്ന് വർഷങ്ങൾക്കിപ്പുറം സംവിധായകൻ വൈശാഖിനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണക്കുമൊപ്പം മറ്റൊരു മോഹൻലാൽ ചിത്രം കൂടി മുളകുപ്പാടം ഫിലിംസ് നിർമാണത്തിൽ ഒരുങ്ങുന്നു. കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാം..

You might also like