മലയാള സിനിമക്ക് മതത്തിന്റെ മുഖം നൽകിയ പുലിമുരുകൻ ഇറങ്ങി മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ ആരാധകർക്ക് ആവേശം നൽകി പുതിയ വാർത്ത പുറത്തു വിട്ടിരിക്കുകയാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം. മോഹൻലാൽ ടോമിച്ചൻ മുളകുപാടം വൈശാഖ് ഉദയകൃഷ്ണ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുകയാണ്.
ചിത്രത്തിന്റെ വിവരങ്ങളെ കുറിച്ച് നിർമാതാവ് പറയുന്നത് ഇങ്ങനെ,
മലയാള സിനിമയിൽ ചരിത്രം കുറിച്ച പുലിമുരുകൻ മൂന്ന് വർഷം പിന്നിടുമ്പോൾ അങ്ങനെയൊരു ചിത്രം മലയാളികൾക്ക് സമ്മാനിക്കുവാൻ സാധിച്ചതിൽ ഒരു നിർമാതാവ് എന്ന നിലയിൽ ഞാൻ വളരെയേറെ അഭിമാനിതനാണ്. മറ്റൊരു സന്തോഷവാർത്ത കൂടി ഈ അവസരത്തിൽ പങ്ക് വെക്കുകയാണ്. നൂറ് കോടി നൂറ്റമ്പത് കോടി ക്ലബുകളിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് മൂന്ന് വർഷങ്ങൾക്കിപ്പുറം സംവിധായകൻ വൈശാഖിനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണക്കുമൊപ്പം മറ്റൊരു മോഹൻലാൽ ചിത്രം കൂടി മുളകുപ്പാടം ഫിലിംസ് നിർമാണത്തിൽ ഒരുങ്ങുന്നു. കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാം..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…