മോഹൻലാൽ ആരാധകർക്കിതാ മറ്റൊരു സന്തോഷ വാർത്ത കൂടി. കോമഡി ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സംവിധായകൻ ഷാഫി ആദ്യമായി മോഹൻലാലിനൊപ്പം ഒന്നിക്കുന്നു.
കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, റ്റു കൺട്രിസ്, മായാവി, ചട്ടമ്പിനാട്, എന്നിവയാണ് ഷാഫി സംവിധാനം ചെയ്ത ചിത്രങ്ങൾ. സന്തോഷ് ടി കുരുവിളയും വൈശാഖ് രാജനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണൻ ആണ്.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകുന്നത് വിദ്യാസാഗറാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷമാണ് ഈ ചിത്രത്തിലേക്ക് മോഹൻലാൽ കടക്കുക. 2020 ൽ വമ്പൻ മോഹൻലാൽ ചിത്രങ്ങൾ ആണ് എത്തുന്നത്. സിദ്ദിഖ് ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം ഒന്നിക്കുന്ന ബിഗ് ബ്രദർ ജനുവരിയിൽ റിലീസിന് എത്തും.
തുടർന്ന് പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എത്തും. തുടർന്ന് ജീത്തു ജോസഫ് ചിത്രം ആയിരിക്കും റിലീസിന് എത്തുക. ഇതുകൂടാതെ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസും അടുത്ത വർഷം ഉണ്ടാവും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…