മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്കിന് 1000 കോടി കളക്ഷൻ..!!

35

മലയാളം സിനിമ ആദ്യമായി ആണ് ചൈനീസ് ഭാഷയിൽ റീമേക്ക് ചെയ്യപ്പെടുന്നത്. മലയാളത്തിന്റെ അതുവരെയുള്ള എല്ലാ റെക്കോർഡും മറികടന്ന ചിത്രം ചൈനീസ് ഭാഷയിൽ എത്തിയപ്പോഴും വമ്പൻ വിജയം ആണ് നേടിയിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2013 ൽ ആണ് റിലീസ് ചെയ്തത്. ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ കലക്ഷന്‍ ചാര്‍ട്ടില്‍ 1000 കോടി കടന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ചിത്രത്തോടൊപ്പം റിലീസ് ചെയ്ത സ്‌കൈ ഫയര്‍ സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണു ചൈനീസ് ദൃശ്യത്തിന്റെ കുതിപ്പ്. 46.35 മില്യണ്‍ യുവാന്‍ (6.61 മില്യണ്‍ ഡോളര്‍) ആണ് ആദ്യ ദിവസത്തെ കലക്ഷന്‍.

നേരത്തെ ചിത്രം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ശ്രീലങ്കൻ അടക്കമുള്ള ഭാഷയിൽ റീമേക്ക് ചെയ്തു എത്തിയിരുന്നു. എന്തായാലും ദൃശ്യം ചൈനയിൽ നേടിയ വിജയം മലയാള സിനിമക്ക് പുത്തൻ ഒരു മേഖല കൂടി തുറന്നു കിട്ടും എന്നാണ് പ്രതീക്ഷ.

You might also like