മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം. ചിത്രം ഡിസംബർ 12 നു തീയറ്ററുകളിൽ എത്തുകയാണ്. എം പത്മകുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് ഒപ്പം ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
വമ്പൻ ഹൈപ്പിൽ ചരിത്ര കഥ പറയുന്ന ചിത്രത്തിന് ഏറ്റവും വലിയ നോൺ – ജിസിസി അവകാശം ആണ് നേടിയെടുക്കാൻ കഴിഞ്ഞത്. ട്രൈ കളർ എന്റർടൈൻമെന്റ് 125K യു എസ് ഡോളറിനാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. മലയാളം സിനിമക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ തുക തന്നെയാണ് മാമാങ്കത്തിന് ലഭിച്ചത്. എന്നാൽ മാമാങ്കം നേടിയ ഈ റെക്കോർഡ് ഇപ്പോൾ തകർന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ – സിദ്ദിഖ് കോംബിനേഷൻ വീണ്ടും ഒന്നിക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രം ആണ് മാമാങ്കത്തിന്റെ നോൺ ജിസിസി റെക്കോർഡ് തകർത്തത്. മാമാങ്കം വിതരണത്തിന് എടുത്ത അതെ വിതരണ കമ്പനിയാണ് ബിഗ് ബ്രദറിന്റെ വിതരണാവകാശം നേടിയത് എന്നുള്ളതാണ് മറ്റൊരു നഗ്ന സത്യം. 132K യൂ എസ് ഡോളറിന് ആണ് ബിഗ് ബ്രദർ സ്വന്തമാക്കിയത്.
ഡിജിറ്റൽ ബിസിനസിലും ആമസോൺ പ്രൈമിൽ ലൂസിഫർ കഴിഞ്ഞാൽ ഏറ്റവും വലിയ തുക ലഭിക്കുന്ന മലയാളം സിനിമ ബിഗ് ബ്രദർ തന്നെയാണ്. മോഹൻലാലിനൊപ്പം വമ്പൻ താരനിരയുള്ള ചിത്രം 2020 ലെ ആദ്യ റിലീസ് ചിത്രങ്ങളിൽ ഒന്നായിരിക്കും. ജനുവരി അവസാനം ആണ് ബിഗ് ബ്രദർ റിലീസിന് എത്തുന്നത്. കോമഡി ആക്ഷൻ ജോണറിൽ ആണ് ബിഗ് ബ്രദർ എത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…