മാമാങ്കം എന്ന ചിത്രത്തിൽ കൂടി മലയാളികൾക്കു സുപരിചതായ നടിയാണ് പ്രാചി ടെഹ്‌ലൻ. മറ്റൊരു താരത്തിനും ലഭിക്കാത്ത സുവർണ്ണ അവസരം ആണ് പ്രാച്ചിക്ക് ഇപ്പോൾ ലഭിക്കാൻ പോകുന്നത്. ആദ്യ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എങ്കിൽ രണ്ടാം ചിത്രത്തിൽ മോഹൻലാലിൻറെ നായിക ആകാനാണ് താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഇപ്പോൾ എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന റാം എന്ന ചിത്രത്തിൽ ആണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ പ്രാചിയെ ക്ഷണിച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ,
”ജീവിതത്തിലെ അവസാന ശ്വാസം വരെ ഈ നിമിഷം ഓര്‍മ്മയിലുണ്ടാകും. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ലെജന്‍ഡിനെ കണ്ടുമുട്ടി. ലാലേട്ടന്‍. ഊര്‍ജ്വസ്വലനും സുന്ദരനുമായ അദ്ദേഹത്തോട് ആരാധന തോന്നിപ്പോകും. ദീര്‍ഘനേരം നീണ്ടുനിന്നില്ലെങ്കിലും കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു.
മാമാങ്കം കണ്ടിരുന്നുവെന്നും എന്റെ പേര് റാം എന്ന പുതിയ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ അംഗീകാരവും പ്രചോദനവുമായിരുന്നു. റാം സിനിമയില്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ചോദിക്കുന്നവരോടായി. ഇതുവരെ ഞാന്‍ തീരുമാനിച്ചിട്ടില്ല.
തിരക്കഥ വായിച്ച ശേഷമെ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇതൊരു സ്‌നേഹം നിറഞ്ഞ മികച്ച ടീമാണ്. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് വളരെയധികം ഇഷ്ടവുമാണ്” എന്നാണ് പ്രാചിയുടെ കുറിപ്പ്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…