മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ, ടോവിനോയുടെ നായികയായി തീവണ്ടിയിൽ എത്തിയ സംയുക്ത ഇപ്പോൾ ടോവിനോയുടെ വില്ലത്തിയായി കൽക്കിയിലും പ്രധാന വേഷത്തിൽ ഉണ്ട്.
മലയാളത്തിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്ന സംയുക്ത, തമിഴിലും തന്റെ ഭാഗ്യം തെളിയിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. മലയാള സിനിമകളിൽ ശാലീന സുന്ദരിയായി പ്രേക്ഷകർ കണ്ട സംയുക്ത തമിഴിൽ എത്തിയതോടെ ലുക്കും മട്ടും മാറി.
നവാഗതനായ കെ സി സുന്ദരം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയിത ചിത്രമാണ് ജൂലൈ കാട്രിൽ. റൊമാന്റിക് കോമഡി ശ്രേണിയിൽ ആണ് ചിത്രം എത്തിയത്. സംയുക്തക്ക് നായകനായി ആനന്ദ് നാഗ് ആണ് എത്തുന്നത്, അഞ്ജു കുര്യൻ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു.
2019 മാർച്ച് 15ന് ആയിരുന്നു ചിത്രം റിലീസ് ചെയിതത്. ജോഷോ ശ്രീധർ ആണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. കാവിയ എന്റർടൈന്മെന്റസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
ചിത്രം റിലീസ് ചെയിതെങ്കിൽ കൂടിയും വീഡിയോ ഗാനം കഴിഞ്ഞ ആഴ്ചയാണ് യൂട്യൂബിൽ എത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…