പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രമായി മാറിയ ലൂസിഫറിൽ ആരാധകരെ ഏറെ ആകർഷിച്ചത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ആയിരുന്നു.
ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് സ്റ്റണ്ട് സിൽവ ആയിരുന്നു. പീറ്റർ ഹെയ്‌ന്റെ അസ്സോസിയേറ്റ് ആയി എത്തിയ സിൽവ ശ്രദ്ധ നേടിയത് അജിത് നായകനായി എത്തിയ മങ്കാത്ത എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. തുടർന്ന് തലൈവ, വീരം, ജില്ല, എന്നൈ അറിന്താൽ എന്നീ ചിത്രങ്ങളിൽ വേണ്ടിയും ആക്ഷൻ സീനുകൾ ഒരുക്കിയത് സിൽവ ആയിരുന്നു.
ഇപ്പോഴിതാ ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ഒപ്പം വീണ്ടും ഒന്നിക്കുകയാണ് സ്റ്റണ്ട് സിൽവ. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ലൊക്കേഷൻ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എത്തിയതോടെയാണ് വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെന്നു അറിയുന്നത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…