ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാൾ ആയ പ്രിയദർശന്റെയും മലയാളി നടി ലീസിയുടെയും മകൾ ആണ് കല്യാണി പ്രിയദർശൻ. 2017ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഹലോയിൽ കൂടിയാണ് കല്യാണി അമ്മയുടെ പാത പിന്തുടർന്ന് അഭിനയ ലോകത്തേക്ക് എത്തുന്നത്.
തെലുങ്ക് ചിത്രത്തിൽ തുടങ്ങി തമിഴിൽ എത്തിയ കല്യാണി, മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ കൂടി മലയാളത്തിൽ അരങ്ങേറിയിരിക്കുകയാണ്.
പ്രിയദർശൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിൽ മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ നായികയായി ആണ് കല്യാണി അഭിനയിക്കുന്നത്, എന്നാൽ ഇനി അച്ഛൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ അഭിനയിക്കില്ല എന്നാണ് കല്യാണിയുടെ നിലപാട്.
കല്യാണി പ്രിയദർശൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ;
എനിക്ക് അച്ഛന്റെ ഒപ്പം വീണ്ടും വർക്ക് ചെയ്യാൻ ഒട്ടും ആഗ്രഹമില്ല. ഏതാണ്ട് ബോധം പോവുന്ന അവസ്ഥയിലായിരുന്നു അച്ഛൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഞാൻ. സെറ്റ് മുഴുവനും എന്റെ ഹൃദയമിടിപ്പ് കേട്ടിട്ടുണ്ടാകും. എന്നാൽ മലയാളം എനിക്ക് വളരെ എളുപ്പമുള്ള ഭാഷയാണ്. പക്ഷേ അച്ഛൻ മൈക്ക് പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ എനിക്ക് ഒരു വരി പോലും ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അത് എനിക്ക് മാത്രമല്ല അച്ചനും സമ്മർദം ചെലുത്തിയിരുന്നു എന്നെനിക്ക് മനസ്സിലായി. എന്റെ ആദ്യ ഷോട്ടിന് അദ്ദേഹത്തിന്റെ പ്രാർത്ഥനയുണ്ടായിരുന്നു, മരക്കാറിലെ വേഷം ഞാൻ അച്ഛനോട് ചോദിച്ചു വാങ്ങുക ആയിരുന്നു’ കല്യാണിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
പ്രിയദർശൻ സംവിധാനം ചെയിത് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മഞ്ജു വാര്യർ, അർജുൻ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മധു, സിദ്ദിഖ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…