വേറിട്ടൊരു ദാമ്പത്യ കഥയുമായി പ്രതാപ് പോത്തൻ സോനാ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പച്ച മാങ്ങാ തീയറ്ററുകളിലേക്ക് എത്തുന്നു. ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജയേഷ് മൈനാഗപ്പിള്ളി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പച്ച മാങ്ങ. ഫെബ്രുവരി 7 ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
കിടിലൻ ആക്ഷൻ രംഗങ്ങളും സോനാ ഹൈഡന്റെ ഗ്ലാമർ പ്രദർശനവും ചേർന്ന ഈ ട്രൈലെർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്.
പോൾ പൊന്മുടിയും ജഷീദ ഷാജിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യന്‍ താരം സോന നായികയായ സുജാതയായി എത്തുമ്പോള്‍ ബാലനായി പ്രതാപ് പോത്തന്‍. ഇവരെക്കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നു.
ജിപ്‌സ ബീഗം, കലേഷ് കണ്ണാട്ട്, അംജത് മൂസ, മനൂപ്, ജനാര്‍ദ്ദനന്‍, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, വിജി കെ വസന്ത്, നവാസ് വള്ളിക്കുന്ന്, ഖാദര്‍ തിരൂര്‍, സൈമണ്‍ പാവറട്ടി ബാവ ബത്തേരി സുബൈര്‍ വയനാട് സുബൈര്‍ പട്ടിക്കര പ്രശാന്ത് മാത്യു അനു ആനന്ദ് സുരേഷ് കേച്ചേരി അലീഷ രമാ നാരായണന്‍ രേഖാ ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.
സാധാരണ വരുന്ന ലൈഗീകതയുടെ അശ്ലീല മുഖത്തോടെ ഉള്ള ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി ദാമ്പത്യത്തെ സമീപിക്കുമ്പോൾ അതിലെ പൊള്ളത്തരങ്ങളും ജീവിത മൂല്യങ്ങളും ഒപ്പിയെടുക്കുന്ന ഒരു ചിത്രമായിരിക്കും പച്ച മാങ്ങാ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…