ചിരഞ്ജീവിക്ക് വേണ്ടി മോഹൻലാൽ ശബ്ദം നൽകുന്നു; ഡബ്ബിങ് പൂർത്തിയായി..!!
സ്വതന്ത്രസമര പോരാളി ഉയ്യലവാഡ നരസിംഹ റെഡ്ഢിയുടെ ഐതിഹാസിക ജീവചരിത്രകഥ പറയുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ചിരഞ്ജീവിയാണ്. ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് രാം ചരൻ ആണ്. സുന്ദർ റെഡിയാണ് ചിത്രത്തിന്റെ സംവിധാനം.
വമ്പൻ താരനിരയിൽ ഇറങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിക്ക് ഒപ്പം അമിതാഭ് ബച്ചൻ, സുദീപ്, വിജയ് സേതുപതി, നയൻതാര, അനുഷ്‌ക ഷെട്ടി, തമന, ജഗബതി ബാബു എന്നിവർ ആണ് പ്രാധാന വേഷത്തിൽ എത്തുന്നത്.
തെലുങ്കിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ മൊഴിമാറി എത്തും. ഒക്ടോബർ 2ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
1857 ലെ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യയുദ്ധത്തിന് 30 വർഷം മുമ്പ് സജ്ജമായി ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയ സ്വാതന്ത്ര്യസമരസേനാനിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്.
മോഹൻലാൽ ആണ് മലയാളത്തിൽ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്നത്, ചിരഞ്ജീവിക്ക് വേണ്ടിയുള്ള ഡബ്ബിങ് മോഹൻലാൽ പൂർത്തിയാക്കുകയും ചെയിതു. ചിത്രത്തിന്റെ ഒരു യുദ്ധ രംഗത്തിന് വേണ്ടി 45 കോടി രൂപയാണ് മുതൽ മുടക്ക് വേണ്ടി വന്നത്.