മലയാളിക്കും ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് സമുദ്രക്കനി. 2009ൽ പുറത്തിറങ്ങിയ നാടോടികൾ എന്ന ചിത്രം സംവിധാനം ചെയിതതിലൂടെ സമുദ്രക്കനി കൂടുതൽ ശ്രദ്ധ നേടിയത്.
സുബ്രഹ്മണ്യപുരം എന്ന ചലച്ചിത്രത്തിലെ സമുദ്രക്കനിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുശേഷമാണ് സമുദ്രക്കനി തന്നെ സംവിധാനം ചെയിത നാടോടികൾ എന്ന ചലച്ചിത്രം പുറത്തിറങ്ങിയത്. നാടോടികൾക്ക് മുൻപ് ഉന്നൈ ചരണടൈന്തേൻ, നെറഞ്ച മനസു, നാളോ എന്നീ ചലച്ചിത്രങ്ങളും സമുദ്രക്കനി സംവിധാനം ചെയിതിരുന്നു. ഉന്നൈ ശരണടൈന്തേൻ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥക്ക് മികച്ച തിരക്കഥക്കുള്ള തമിഴിനാട് സംസ്ഥാന ചലച്ചിത്ര അവാർഡ് സമുദ്രക്കനിക്ക് ലഭിച്ചു.
മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയിതിട്ടുള്ള സമുദ്രക്കനി മോഹൻലാലിനെ വെച്ച് ഒരു സിനിമ ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എന്നാണ് അഭിമുഖത്തിൽ വ്യക്തമാക്കിയത്, മോഹൻലാലിന് ഒപ്പം ശിക്കാർ, ഒപ്പം എന്നീ ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ സമുദ്രക്കനി കാപ്പാൻ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
സമുദ്രക്കനിയുടെ വാക്കുകൾ ഇങ്ങനെ,
മോഹൻലാൽ സാറിനെ നായകൻ ആക്കാൻ ഉള്ള കുറച്ചു വിഷയങ്ങൾ എന്റെ മനസിൽ ഉണ്ട്, കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ നടന്നാൽ ഒരു മികച്ച ചിത്രം നിങ്ങൾക്ക് പ്രതീക്ഷിക്കാം, അദ്ദേഹം ഒരു ലോകോത്തര നടൻ ആണ്, അതുകൊണ്ട് ചിത്രം തമിഴിലോ മലയാളത്തിലോ അല്ലെങ്കിൽ മറ്റേത് ഭാഷയിലോ പ്രതീക്ഷിക്കാം, അദ്ദേഹത്തിന് ഒപ്പം പ്രവർത്തിച്ച മികച്ചൊരു അനുഭവം എന്നും മുതൽക്കൂട്ടായി എന്നിൽ ഉണ്ടാവും
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…