കാത്തിരിപ്പുകൾക്ക് അവസാനമായി മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ രണ്ടാം ചിത്രം ഓണത്തിന് എത്തുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതനായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന. കോമഡിയും അതിനൊപ്പം കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആസ്വദിപ്പിക്കാനായി ആയിരിക്കും ഇട്ടിമാണി എത്തുക.
ചിത്രത്തിന്റെ റ്റീസർ കാണാം
ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനായി എത്തുന്ന മലയാളം ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന. മോഹൻലാൽ രണ്ട് വേഷങ്ങളിൽ എത്തുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി ജോജു എന്നിവർ ആണ്.
ഇട്ടിമാണി മാസ്സ് ആണ് മനസുമാണ് എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. കോമഡിക്ക് പ്രാധാന്യം. നൽകുന്ന ഒരു കുടുംബ ചിത്രമായി ആണ് ഇട്ടിമാണി ഓണത്തിന് എത്തുന്നത്.
അച്ഛന്റെയും മകന്റെയും വേഷത്തിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ചൈനയിൽ മാർഷൻ ആർട്‌സ് അഭ്യാസിയായി ആണ് അച്ഛൻ കഥാപാത്രം ആയുള്ള മോഹൻലാൽ എത്തുന്നത്, ഈ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിൽ ആണ് ജോസഫ് എന്ന ചിത്രത്തിൽ കൂടി പ്രിയങ്കരിയായ മാധുരി എത്തുന്നത്, ചൈനയിൽ ഉള്ള ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് മാധുരി അഭിനയിച്ചത്. ഗാന രംഗങ്ങളും അവിടെ ചിത്രീകരണം നടത്തി.
തൃശ്ശൂരിൽ ഉള്ള കാറ്ററിങ് സർവീസിന്റെ ഉടമയുടെ വേഷത്തിൽ ആണ് മകൻ മോഹൻലാലിന്റെ കഥാപാത്രം എത്തുന്നത്, ഈ കഥാപാത്രത്തിന്റെ കാമുകിയുടെ വേഷത്തിൽ ആണ് ഹണി റോസ് എത്തുന്നത്, ലണ്ടനിൽ ഉള്ള നേഴ്‌സ് ആയി ആണ് ഹണി ചിത്രത്തിൽ വേഷം ചെയ്യുന്നത്.
കൂടാതെ, ധർമജൻ ബോൾഗാട്ടി, അജു വർഗീസ്, വിനു മോഹൻ, സിദ്ദിഖ്, രാധിക ശരത്കുമാർ, സ്വാസിക, ഹരീഷ് കണാരൻ, കൈലാഷ്, ജോണി ആന്റണി, സലിം കുമാർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…