കാത്തിരിപ്പുകൾക്ക് ഒടുവിൽ മോഹൻലാൽ സൂര്യ എന്നിവർ ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാൻ തീയറ്ററുകളിൽ എത്തുകയാണ്. മോഹൻലാൽ സൂര്യ എന്നിവർക്ക് ഒപ്പം സൂര്യ സായ്‌യേഷ സമുദ്ര കനി എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.
അയൺ മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ കെ വി ആനന്ദ് എന്നിവർ ഒന്നിക്കുന്ന കാപ്പാൻ സെപ്റ്റംബർ 20 നു ആണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി മോഹൻലാൽ സൂര്യ കെ വി ആനന്ദ് എന്നിവർ കൊച്ചിയിൽ എത്തിയിരുന്നു.
കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ സൂര്യ കൊച്ചിയിൽ എത്തിയപ്പോൾ മോഹൻലാലിനെ കുറിച്ചു പറഞ്ഞത് ഇപ്രകാരം ആയിരുന്നു.
‘ മോഹൻലാൽ സാർ ഒരു വലിയ ആൽ മരമാണ്. ഞാൻ ചെറിയൊരു കൂണും. ഒരു വേദിയിൽ ഒരുമിച്ചു നിൽക്കുന്നു എന്നെയുള്ളൂ , ഒരിക്കലും ഞങ്ങളെ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല ‘ എന്നും സൂര്യ പറയുന്നു.
അതെസമയം വേദിയിൽ മോഹൻലാലും സൂര്യയും നിൽക്കുമ്പോൾ സൂപ്പർസ്റ്റാർഴ്സ് സൂര്യ ആൻഡ് മോഹൻലാൽ എന്ന് അഭിസംബോധന ചെയ്തപ്പോൾ സൂര്യ അവതാരകയെ തിരുത്തുകയും തുടർന്ന് മോഹൻലാൽ സാറിന്റെ പേര് പറഞ്ഞതിന് ശേഷം തന്റെ പേര് പറയാൻ സൂര്യ ആവശ്യപ്പെടുകയും ചെയ്യുക ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…