സ്വതന്ത്ര സമര പോരാളി ഉയ്യളവാഡ നരസിംഹ റെഡ്ഢിയുടെ ഐതിഹാസിക ജീവ ചരിത്ര കഥ പറയുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ചിരഞ്ജീവിയാണ്. ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് രാം ചരൻ ആണ്. സുന്ദർ റെഡിയാണ് ചിത്രത്തിന്റെ സംവിധാനം.
വമ്പൻ താരനിരയിൽ ഇറങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിക്ക് ഒപ്പം അമിതാഭ് ബച്ചൻ, സുദീപ്, വിജയ് സേതുപതി, നയൻതാര, അനുഷ്‌ക ഷെട്ടി, തമന, ജഗബതി ബാബു എന്നിവർ ആണ് പ്രാധാന വേഷത്തിൽ എത്തുന്നത്.
തെലുങ്കിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ മൊഴിമാറി എത്തും. ഒക്ടോബർ 2ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
1857 ലെ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യയുദ്ധത്തിന് 30 വർഷം മുമ്പ് സജ്ജമായി ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയ സ്വാതന്ത്ര്യസമരസേനാനിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്.
മോഹൻലാൽ ആണ് മലയാളത്തിൽ ചിത്രത്തിന് വേണ്ടി വോയിസ് ഓവർ ചെയിതിരിക്കുന്നത്, ഡബ്ബിങ് മോഹൻലാൽ പൂർത്തിയാക്കുകയും ചെയിതു. ഇപ്പോഴിതാ മോഹൻലാൽ വോയിസ് ഓവർ നൽകിയ ചിത്രത്തിലെ മാസ്സ് ടീസറും എത്തിക്കഴിഞ്ഞു.
ചിത്രത്തിന്റെ ഒരു യുദ്ധ രംഗത്തിന് വേണ്ടി 45 കോടി രൂപയാണ് മുതൽ മുടക്ക് വേണ്ടി വന്നത് വലിയ വാർത്ത ആയിരുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…