മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ ഒരുക്കിയ മാമാങ്കം 100 കോടി ക്ലബ്ബിൽ. വേണു കുന്നപ്പിള്ളി നിർമിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, അനു സിത്താര എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്.
ആദ്യ ദിനം തന്നെ 23 കോടി നേടിയ ചിത്രം നാല് ദിനങ്ങൾ കൊണ്ട് ലോകമെങ്ങും 2000 തീയറ്ററുകളിൽ 45 രാജ്യങ്ങളിൽ ആണ് ചിത്രം റിലീസിന് എത്തിയത്. ഡിസംബർ 12 നു റിലീസ് ചെയ്ത ചിത്രം 8 ദിവസം കൊണ്ട് 100 കോടി കടന്നു എന്നാണ് അണിയറ പ്രവർത്തകർ എന്ന് നൽകിയ പത്ര പരസ്യങ്ങളിൽ പറയുന്നത്.
ചിത്രം കഴിഞ്ഞ ദിവസം 30000 ഷോകൾ ആഗോള തലത്തിൽ പൂർത്തീകരിച്ചിരിച്ചിരുന്നു. ഇത്രയും വേഗത്തിൽ ഒരു മലയാള സിനിമ 30000 ഷോകൾ പൂർത്തിയാക്കുന്നത് ആദ്യമായാണ്. ഇന്നത്തെ ദിനപത്രങ്ങളിൽ അണിയറ പ്രവർത്തകർ പരസ്യം ചെയ്തിട്ടുണ്ട്.
’പടവെട്ടി 100 കോടി വിജയവുമായി ചരിത്ര മാമാങ്കം’ എന്ന തലക്കെട്ടുമായിയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ഇതോടെ മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറുകയാണ് മാമാങ്കം. നേരത്തെ മധുരരാജയും 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…