200 കോടി നേടിയ ലൂസിഫർ വിചാരിച്ചിട്ടും പുലിമുരുകനെ വീഴ്ത്താൻ കഴിഞ്ഞില്ല..!!
ബോക്സോഫീസ് റെക്കോർഡുകൾ അത് മലയാളത്തിൽ മോഹൻലാലിനെ കഴിഞ്ഞേ മറ്റാരും ഉള്ളൂ, കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമ അടക്കി വാഴുന്ന താരരാജാവ് മോഹൻലാൽ നായകനായി ലൂസിഫർ റെക്കോർഡ് മുന്നേറ്റങ്ങൾ തന്നെയാണ് നടത്തിയത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ, എട്ട് ദിവസങ്ങൾ കൊണ്ട് നൂറുകോടി നേടിയ ചിത്രം ഇരുപത്തിയൊന്നു ദിവസങ്ങൾ കൊണ്ട് 150 കോടിയും അമ്പതാം ദിവസം 200 കൊടിയും നേടി, എന്നാൽ മലയാള സിനിമയിലെ ആദ്യ 100 കോടി ചിത്രമായ മോഹൻലാൽ നായകനായി എത്തിയ പുലിമുരുകന്റെ റെക്കോർഡ് തകർക്കാൻ ലൂസിഫറിന് കഴിഞ്ഞില്ല എന്നുള്ളതാണ് വസ്തുത.
ഒരു ഇടവേളക്ക് ശേഷം പ്രേക്ഷകർ തീയറ്ററുകളിൽ താണ്ഡവമാടിയ ചിത്രമായിരുന്നു ടോമിച്ചൻ മുളക്പാടം നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ.
മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും വലിയ ടി ആർ പി റേറ്റിങ് നേടിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് മുരുകന് ഇപ്പോഴും സ്ഥാനം, 87 ലക്ഷം ആളുകൾ ആണ് പുലിമുരുകൻ മിനി സ്ക്രീനിൽ കണ്ടത്, രണ്ടാം സ്ഥാനത്ത് ബാഹുബലിയുടെ രണ്ടാം ഭാഗം ഉള്ളപ്പോൾ മൂന്നാം സ്ഥാനത്ത് ആണ് ലൂസിഫർ, 63.56 ലക്ഷം ആളുകൾ ആണ് ലൂസിഫർ മിനി സ്ക്രീനിൽ കണ്ടത്, കേരളത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള ഏഷ്യാനെറ്റിൽ ആണ് മൂന്ന് ചിത്രങ്ങളും സംപ്രേഷണം ചെയ്തത്.
പുലിമുരുഗൻ – 87 ലക്ഷം, ബാഹുബലി 2 – 66.93 ലക്ഷം, ലൂസിഫർ – 63.56 ലക്ഷം.
മിനി സ്ക്രീനിൽ ആയാലും ബിഗ് സ്ക്രീനിൽ ആയാലും തനിക്ക് ഒരു എതിരാളി ഇല്ല എന്ന് മോഹൻലാൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.