തണ്ണീർ മത്തൻ ദിനങ്ങൾ, ചിത്രം വമ്പൻ വിജയം നേടി ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്, ഒരു വട്ടം കണ്ടവർക്ക് വീണ്ടും കാണാൻ തോന്നുന്ന ചിത്രം, ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രം ആയിരുന്നു ജോയിസൻ ചേട്ടൻ, ആ കഥാപാത്രം ആയി അഭിനയിച്ചത് ചിത്രത്തിലെ തിരക്കഥാകൃത്ത് കൂടിയായ ഡിനോയ് പൗലോസ് ആയിരുന്നു.
ഇനി താറാവ് മേടിക്കാൻ പോലും ഞാൻ വീടിന് പുറത്ത് ഇറങ്ങില്ല എന്ന ചിത്രത്തിലെ ഡയലോഗ് പ്രേക്ഷകരിൽ ചിരി പടർത്തിയിരുന്നു.
ഛായാഗ്രാഹകൻ ജോമോൻ ടി ജോണ്, എഡിറ്റർ ഷമീർ മുഹമ്മദ്, നിർമാതാവ് ഷെബിൻ ബക്കർ എന്നിവർ ചേർന്ന് ആയിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ നിർമ്മിച്ചത്, ഈ ടീം തന്നെയാണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്.
ഇതേ ടീം വീണ്ടും ഒന്നിക്കുമ്പോൾ ഡിനോയ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്, നായകനും ഡിനോയ് തന്നെയാണ്. പുതിയ ചിത്രത്തിലും ഛായാഗ്രഹണം നടത്തുന്നത് ജോമോൻ ടി ജോൺ തന്നെയാണ്, എഡിറ്റർ ആയി ഷമീർ മുഹമ്മദ്, തണ്ണീർ മത്തൻ ദിനങ്ങളിലെ ജാതിക്കാ തോട്ടം എന്ന ഗാനം ഒരുക്കിയ ജസ്റ്റിൻ വർഗീസ് ആണ് ഈ ചിത്രത്തിന് വേണ്ടിയും ഗാനങ്ങൾ ഒരുക്കുന്നത്.
2 കോടി മുതൽ മുടക്കിൽ നിർമ്മിച്ച തണ്ണീർ മത്തൻ ദിനങ്ങൾ 45 കോടി രൂപയാണ് ഇതിനോടകം നേടിയത്. ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിക്കഴിഞ്ഞു തണ്ണീർ മത്തൻ ദിനങ്ങൾ.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…