വമ്പൻ വിജയവുമായി മധുരരാജ 131-ാം ദിവസവും പ്രദർശനം തുടർന്നു; ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന്..!!

8

മലയാളത്തിന്റെ മെഗാസ്റ്റാർ നായകനായി എത്തിയ പോക്കിരിരാജയുടെ രണ്ടാം പതിപ്പ് മധുരരാജ റെക്കോര്ഡ് കളക്ഷൻ നേടി പ്രദർശനം തുടർന്നു. ഉദയ കൃഷണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയിത മധുരരാജ, 2019 വിഷു റിലീസ് ആയി ആണ് തീയറ്ററുകളിൽ എത്തിയത്.

പീറ്റർ ഹെയിൻ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു, ലോകമെങ്ങും 30000 ഷോകൾ കളിച്ച ചിത്രം കേരളത്തിൽ മാത്രം 20000 ഷോയാണ് കളിച്ചത്.
131 ദിവസം പിന്നിടുമ്പോൾ എറണാകുളം പള്ളുരുത്തി പ്രതീക്ഷയിൽ രണ്ട് ഷോകൾ ഇപ്പോഴും ഉണ്ട്.

മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രമായി മാറിയ മധുരരാജ, ആദ്യം 10 ദിവസങ്ങൾ കൊണ്ട് 50 കോടിയും 45ദിവസം കൊണ്ട് 104 കോടി രൂപയും ആണ് കളക്ഷൻ നേടിയത്.

നെൽസൻ ഐപ്പ് നിർമ്മിച്ച ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഗോപി സുന്ദർ ആയിരുന്നു, സണ്ണി ലിയോണ് ആദ്യാമായി മലയാളത്തിൽ എത്തിയ ചിത്രം കൂടി ആയിരുന്നു മധുരരാജ. ഷാജി കുമാർ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. 2010ൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗമായ പോക്കിരിരാജ എത്തിയത്. മൂന്നാം ഭാഗം എത്തും എന്നുള്ള സൂചനകൾ നൽകിയാണ് മധുരാരാജ അവസാനിക്കുന്നത്.

You might also like