ആ വില്ലൻ ആരെന്ന് സിനിമക്കൊപ്പം പ്രേക്ഷകരെയും ചിന്തിപ്പിക്കുകയും എന്നാൽ ക്ലൈമാക്സ് കാണുമ്പോൾ ഞെട്ടുകയും ചെയ്യുന്ന 21 ഗ്രാം..!!

139

മലയാളത്തിൽ പ്രേക്ഷകരെ പൂർണമായി ത്രില്ലെർ അടിപ്പിക്കുന്ന മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ കൂടി എത്തിയിരിക്കുന്നു എന്ന് വേണം പറയാൻ.

അത്രമേൽ ഗംഭീരമായ തിരക്കഥ അനു നവാഗതനായ ബിബിൻ കൃഷ്ണ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 21 ഗ്രാം എന്ന ചിത്രം. അനൂപ് മേനോൻ നായകനായി എത്തുന്ന ചിത്രത്തിൽ അനു മോഹൻ , സംവിധായകൻ രഞ്ജിത് , നന്ദു , മാനസ , ജീവ തുടങ്ങിയ നിരവധി താരങ്ങൾ ആണ് ഉള്ളത്.

അഞ്ജലി എന്ന പെൺകുട്ടിയുടെ ദുരൂഹമായ മരണം അതിനെ ചുറ്റി വീണ്ടും മരണങ്ങൾ നടക്കുന്നതോടെയാണ് അന്വേഷിക്കാൻ ഡിവൈഎസ്പി നന്ദകുമാർ എന്ന വേഷത്തിൽ അനൂപ് മേനോൻ എത്തുന്നത്.

ആദ്യ പകുതിയിൽ ഒട്ടേറെ ചോദ്യങ്ങളിൽ കൂടി ആണ് ചിത്രം മുന്നേറുന്നത്. ആരാണ് ഇതിനൊക്കെ പിന്നിൽ എന്നും ഇതിന്റെ സത്യങ്ങൾ തേടിയുള്ള യാത്രയിലേക്ക് പോകുമ്പോൾ വീണ്ടും ദുരൂഹ മരണങ്ങൾ സംഭവിച്ച് കൊണ്ടേ ഇരിക്കുകയാണ്.

ഓരോ കുരുക്കുകൾ അഴിക്കുംന്തോറും അത് കൂടുതൽ കൂടുതൽ മുറുകുകയും പ്രേക്ഷകർക്ക് ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും വില്ലൻ ആയി ആലോചനയിലേക്ക് എത്തുന്നതും ആണ് ചിത്രത്തിന്റെ രണ്ടാം പകുതി.

അഭിമുഖങ്ങൾ, സിനിമ വിശേഷങ്ങൾ, അനുഭവങ്ങൾ Online Malayali Entertainments എന്ന യൂട്യൂബ് ചാനലിൽ കൂടി നിങ്ങളിലേക്ക്, സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ | Click here for subscribing to latest interviews, movie reports, theatre response from Online Malayali Entertainments

പുതുമുഖ സംവിധായകൻ എന്ന നിലയിൽ യാതൊരു പിഴവുകളും ഇല്ലാത്ത തിരക്കഥയും സംവിധാനവും ആണ് ബിബിൻ ചെയ്തിരിക്കുന്നത്. കിളി പറത്തുന്ന ക്ലൈമാക്സ് അതാണ് യഥാർത്ഥത്തിൽ 21 ഗ്രാമെന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

അഞ്ചാം പാതിരയും ഫോറെൻസിക്കും അടക്കമുള്ള ചിത്രങ്ങൾ കണ്ട മലയാളികൾക്ക് അതിലേറെ ഇഷ്ടം തോന്നിക്കുന്ന ചിത്രമായിരിക്കും 21 ഗ്രാം. എന്നാൽ മികച്ചൊരു ചിത്രം ആയിട്ട് കൂടി വേണ്ടത്ര സ്ക്രീനുകൾ ചിത്രത്തിന് ലഭിച്ചിരുന്നില്ല.

എന്നാൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ വന്നതോടെ തിങ്കളാഴ്ച 45 സ്ക്രീനുകൾ വർധിച്ചിട്ടുണ്ട്. നവാഗതനായ റിനിൽ കെ എൻ ആണ് ചിത്രത്തിന്റെ നിർമാതാവ്.