അരുൺ ഗോപിയും പ്രണവ് മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഇരുവരുടെയും രണ്ടാം ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്, നാല് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്, പീറ്റർ ഹെയ്‌ൻ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്. ടോമിച്ചൻ മുളക്പാടം നിർമ്മിക്കുന്ന ചിത്രം, തൊണ്ണൂറു ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയായത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് അരുൺ ഗോപി തന്നെയാണ്.
ചിത്രത്തിന്റെ കഥ ടോമിച്ചൻ മുളക്പാടത്തിനോടും പ്രൊഡക്ഷൻ കാൻഡ്രോളർ നോബിൾ ജേക്കബിനോടും പറയുമ്പോൾ അവർ അരുൺ ഗോപിയോട് പറഞ്ഞത് തിരക്കഥയും അരുൺ ഗോപി തന്നെ എഴുതിയാൽ മതി എന്നായിരുന്നു, ആന്റണി പെരുമ്പാവൂർ പറഞ്ഞതും അങ്ങനെ തന്നെ ആയിരുന്നു എന്ന് അരുൺ ഗോപി പറയുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് പ്രണവ് മോഹൻലാലിനോട് ചിത്രത്തിന്റെ കഥയെപ്പറ്റി പറയുന്നത് എന്ന് അരുൺ ഗോപി പറയുന്നു, ” അപ്പു ഡറക്ടേഴ്‌സ് ആക്ടർ ആണ്, കഴിഞ്ഞ ജനുവരിയിൽ ആണ് അപ്പുവിനോട് പറയുന്നത്, കഥ കേട്ട് ഒരു മീറ്റർ ഫിക്സ് ചെയ്ത് ലൊക്കേഷനിൽ വരുന്ന ആൾ അല്ല അപ്പു, ഡയറക്ടർ ആവശയ്യപ്പെടുന്നത് അപ്പു തരും, അതിന് വേണ്ടി എത്ര റീട്ടേക്ക് എടുക്കാനും അപ്പു തയ്യാറാണ്” അരുൺ ഗോപി പറയുന്നു.
അതുപോലെ തന്നെ പ്രണവ് മോഹൻലാലിനെ ഈ ചിത്രത്തിലേക്ക് കാസ്റ് ചെയ്യാൻ കാരണം, അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യു മാത്രം അല്ല എന്ന് അരുൺ ഗോപി പറയുന്നു, ഒരു സർഫസിങ് ഇൻസ്ട്രക്ടറുടെ വേണ്ട ശരീര ഘടനയും ഫ്ലെക്സിബിലിറ്റിയുമാണ് ചിത്രത്തിലേക്ക് പ്രണവ് മോഹൻലാലിനെ കാസ്റ് ചെയ്യാൻ കാരണം എന്നും അരുൺ ഗോപി പറയുന്നു.
ജനുവരി 25ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ഗോപി സുന്ദർ ആണ്, ഗാനരചയിതാവ് ഹരിനാരായണൻ ആണ്, എറണാകുളം, ഗോവ, ബാലി, തെങ്കാശി, ചെങ്കോട്ട, വഗമോൻ, കുട്ടികാനം, പാലാ, കാഞ്ഞിരപ്പള്ളി, വർക്കല തുടങ്ങിയ ഇടങ്ങളിൽ ആയിരുന്നു ചിത്രത്തിന്റെ ലോക്കേഷൻ. പ്രണവ് മോഹൻലാലിന്റെ അച്ഛൻ വേഷത്തിൽ എത്തുന്നത് മനോജ് കെ ജയൻ ആണ്, ഇന്നസെൻറ്റ്, സിദ്ദിക്ക്, ധർമജൻ ബോൾഗാട്ടി, സായ, ബിജുക്കുട്ടൻ, ടിനിടോം, അഭിനവ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…