ലൂസിഫർ ടീസറിനൊപ്പം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയ്ലറും…!!

48

ആരാധകർക്ക് ഇത് ഇരിട്ടിയിൽ ഏറെ മധുരമാണ് നൽകുന്നത്. ഈ വെള്ളിയാഴ്ച ഒടിയൻ തീയറ്ററുകളിൽ എത്തുകയാണ്. എന്നാൽ അതിനൊപ്പം ലൂസിഫർ ടീസറും പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രയ്ലറും എത്തുന്നു.

രാവിലെ ഡിസംബർ 13ന് 9 മണിക്ക് ആണ് മോഹൻലാൽ നായകനാക്കി പ്രിത്വിരാജ് ആദ്യമായി സംവിധായകൻ ആകുന്ന ലുസിഫറിന്റെ ട്രയ്ലർ എത്തുന്നത്, 13ന് വൈകിട്ട് 5 മണിക്ക് പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രയ്ലർ എത്തും.

ആശിർവാദ് സിനിമാസിന്റെ ബനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ലൂസിഫർ, മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിനെ പുറമെ ടോവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്രോയ്‌, ഇന്ദ്രജിത് സുകുമാരൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ടോമിച്ചൻ മുളകപാടം പുലിമുരുകൻ, രാമലീല എന്നീ ചിത്രങ്ങൾക്ക് ശേഷം നിർമ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്യുന്നത് രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപിയാണ്, ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്.

You might also like