Street fashion

മരക്കാർ ചിത്രം അതിബുദ്ധിമാന്മാർക്ക് വേണ്ടിയുള്ളതല്ല; ഇതൊരു പക്കാ എന്റർടൈൻമെന്റ് ചിത്രം; പ്രിയദർശൻ..!!

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രം അടുത്ത വർഷം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രത്തിന്റെ ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കിയ ചിത്രീകരണത്തിന് ശേഷം വി എഫ് എക്സ് അടക്കമുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്ന താരനിബിഢമായ ചടങ്ങിൽ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഒട്ടേറെ സീനുകൾ അടങ്ങിയ വിഷ്വൽ സീനുകൾ പ്രദർശനം നടത്തിയത്. എന്നാൽ ഇതിനൊപ്പം ആണ് പ്രിയദർശൻ ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. താൻ ഒരുക്കുന്ന മരക്കാർ തന്റെ ഭാവനകളിലെ താൻ ചെറുപ്പകാലം മുതൽ വായിക്കുകയും പഠിക്കുകയും ചെയ്ത താൻ സ്വാപനം കണ്ട മരക്കാർ ആണ് എന്നാണ് പ്രിയൻ പറയുന്നത്.

ഇത് കേരളത്തിലെ ബുദ്ധിജീവികൾക്ക് വേണ്ടിയുള്ള ചിത്രം ആയിരിക്കില്ല എന്നും മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് ആവേശം നൽകുന്ന ഒരു കമ്പ്ലീറ്റ് എന്റർടൈൻമെന്റ് ആയ മരക്കാർ ആയിരിക്കും എന്നാണ് പ്രിയദർശൻ പറയുന്നത്. അതുപോലെ തന്നെ കുറച്ചു ചരിത്രവും അതിലേറെ എന്റർടൈൻമെന്റും ആയിരിക്കും ഈ ചിത്രം. എനിക്ക് എന്നും താങ്ങായി നിന്നിട്ടുള്ള ലാലിന് ഞാൻ നൽകുന്ന സമ്മാനം ആണ് ഈ ചിത്രം.

ഇത് ഒരു റിയലിസ്റ്റിക്ക് ചിത്രമോ ചരിത്ര സിനിമയോ ആയി കാണണ്ട എന്നും കേരളത്തിലെ അതിബുദ്ധിമാന്മാർക്ക് വേണ്ടിയല്ല സാധാരണക്കാരായ പ്രേക്ഷകർക്ക് വേണ്ടിയാണ് ഞാൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ആണ് പ്രിയദർശൻ പറയുന്നത്.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

1 week ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

1 week ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

4 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago