ഇന്നും ആരാധകർ ഏറെയുള്ള ആടുതോമ എന്ന കഥാപാത്രം മലയാളികൾക്ക് സമ്മാനിച്ച ഭദ്രനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. നേരത്തെ ഈ ചിത്രത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനം ഭദ്രൻ നടത്തിയിരുന്നു എങ്കിലും ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഭദ്രൻ പങ്കുവെച്ചിരിക്കുകയാണ്.
ഈ സിനിമ ഒരു റോഡ് മൂവി ആയിരിക്കും, ചിത്രത്തിൽ 57 വയസുള്ള ഒരു ലോറി ഡ്രൈവറുടെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. ഇന്ത്യ മുഴുവൻ കറങ്ങി നടക്കുന്ന വിവിധ ഭാഷകൾ സംസാരിക്കുന്ന കഥാപാത്രം ആണ് മോഹൻലാലിന് ഈ ചിത്രത്തിൽ. മാസ്സ് ആക്ഷൻ പാക്കിൽ എത്തുന്ന ചിത്രമായിരിക്കും. ഒരു പ്രത്യേക ജനുസ്സിൽ പെട്ട കഥാപാത്രം ആയിരിക്കുമെന്നും ചിത്രത്തിന്റെ അവതരണ രീതിയും വ്യത്യസ്‍തമായിരിക്കുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
സൗബിൻ ഷാഹിർ നായകനായി എത്തുന്ന ജൂതൻ എന്ന ഒരു ചിത്രം പ്രഖ്യാപിച്ചിട്ടുള്ള ഭദ്രൻ ആ ചിത്രം തീർത്തതിന് ശേഷം ആയിരിക്കും മോഹൻലാൽ ചിത്രം ആരംഭിക്കുക. അങ്കിൾ ബൺ സ്ഫടികം ഒളിമ്പ്യൻ ആന്റണി ആദം ഉടയോൻ തുടങ്ങിയ ചിത്രങ്ങൾ ആണ് ഭദ്രൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയിട്ടുള്ളത്. എം പദ്മകുമാർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ശിക്കാർ ഇൻഡസ്ട്രി ഹിറ്റായി മാറിയ പുലി മുരുകൻ എന്നിവയിലും ലോറി ഡ്രൈവർ ആയി മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…