പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിൽ ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാത്തിരിക്കുന്ന ചിത്രം ആദ്യം റിലീസ് തീരുമാനിച്ചിരുന്നത് ഒക്ടോബറിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ പുതിയ റിപ്പോർട്ട് പ്രകാരം ചിത്രം ഓണത്തിന് തന്നെ എത്തും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
മമ്മൂട്ടി മൂന്ന് ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിൽ വന്ദിത, അതുല്യ എന്നിവർ ആണ് നായികമാർ ആയി എത്തുന്നത്. കാലസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് ആഘോഷമാക്കാൻ എത്തുന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ ജയൻ, അശോകൻ, അബു സലിം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നത്.
അതേസമയം മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈനയും ഓണം റിലീസ് ആയി ആണ് എത്തുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ചെയ്യുന്ന കുടുംബ ചിത്രം കൂടിയാണ് നർമത്തിൽ ചാലിച്ച് എത്തുന്ന ഇട്ടിമാണി, നവാഗതരായ ജിബി ജോജു എന്നിവർ ആണ് ചിത്രത്തിന്റെ സംവിധായകർ, ആശിർവാദ് സിനിമാസ് ആണ് നിർമാണം.
അതുപോലെ തന്നെ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനായി എത്തുന്ന ബ്രദേഴസ് ഡേയും നിവിൻ പോളി, നയൻതാര എന്നിവർ പ്രധാന വേഷത്തിൽ എത്തി ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷൻ ഡ്രാമയും ഓണത്തിന് എത്തും, അജു വർഗീസ് ആണ് ചിത്രത്തിന്റെ നിർമാണം.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…