ഈ വർഷത്തെ ഓണം പടിവാതിക്കൽ എത്താൻ ഇനി രണ്ട് മാസങ്ങൾ കൂടി മാത്രം ആണ് ഉള്ളത്, ഓണം റിലീസ് ആയി അഞ്ചോളം ചിത്രങ്ങൾ ആണ് മലയാളത്തിൽ റിലീസിന് എത്തുന്നത്.
മമ്മൂട്ടി നായകനായി എത്തിയ ഉണ്ട റിലീസിന് എത്തിക്കഴിഞ്ഞു, മറ്റൊരു ചിത്രമായ പതിനെട്ടാം പടി ജൂലൈ അഞ്ചിനാണ് റിലീസ്, അതുപോലെ തന്നെ ദിലീപ് നായകനായി എത്തുന്ന സുഭരാത്രിയും അടുത്ത മാസം റിലീസിന് എത്തും.
എന്നാൽ മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, നിവിൻ പോളി എന്നിവരുടെ ചിത്രങ്ങൾ ആണ് ഓണം റിലീസ് ആയി എത്തുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ഗാനഗന്ധർവ്വൻ എന്ന ചിത്രവും ദിലീപ് നായകനായി എത്തുന്ന ജാക്ക് ഡാനിയേലും പൂജ റിലീസ് ആയിട്ട് ആയിരിക്കും എത്തുക.
എന്തായാലും മോഹൻലാൽ ഇത്തവണ മത്സരിച്ചു ജയിക്കേണ്ടത് യുവ താരങ്ങൾക്ക് എതിരെ ആയിരിക്കും.
മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, അവസാനഘട്ട ചിത്രീകരണം ചൈനയിൽ ആണ് നടക്കുന്നത്, തുടർന്ന് ജൂലൈ 11ന് നാട്ടിൽ എത്തുന്ന മോഹൻലാലിന് മൂന്ന് ദിവസത്തെ കേരളാ ഷൂട്ടിംഗ് കൂടി ഉണ്ടാവും, മുപ്പത് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തൃശ്ശൂർ സ്ലാങ് പറയുന്ന ചിത്രമാണ് നവാഗതരായ ജിബി ജോജു എന്നിവർ തിരക്കഥാ എഴുതി സംവിധാനം ചെയ്യുന്ന ഇട്ടിമാണി, ഒടിയൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്, ഹണി റോസ് നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത് കുമാർ, അജു വർഗീസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, സെപ്റ്റംബർ അഞ്ചിനോ ആറിനോ ആയിരിക്കും ചിത്രം റിലീസിന് എത്തുക.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ, ധ്യാൻ ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തുന്നത് നയൻതാരയാണ്, ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിക്കുകയാണ്, രവീണ രവിയാണ് നയൻതാരക്ക് വേണ്ടി ശബ്ദം നല്കുന്നത്.
കലാഭവൻ ഷാജോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബ്രോദേഴ്‌സ് ഡേ ആണ് മറ്റൊരു ഓണ ചിത്രം, കുടുംബ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്ന സമ്പൂർണ ആഘോഷ ചിത്രമായി എത്തുന്ന സിനിമയിൽ നായകനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്, കുടുംബത്തോടൊപ്പം വിദേശയാത്രയിൽ ഉള്ള പൃഥ്വിരാജ് തിരിച്ചെത്തുന്നതോടെ അവസാന ഷെഡ്യൂൾ ചിത്രീകരണം നടത്തും. മാജിക്ക് ഫ്രേമിസിന്റെ ബാനറിൽ ലിസ്റ്റിന്റെ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്, ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ എന്നിവർ ആണ് നായികമാർ എത്തുന്നത്.
കുഞ്ഞു ദൈവം, രണ്ട് പെണ്കുട്ടികൾ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിയോ ബേബി ഒരുക്കുന്ന കിലോ മീറ്റെർഴ്‌സ് ആൻഡ് കിലോ മീറ്റേഴ്‌സ് ആണ് ടോവിനോയുടെ ഓണ ചിത്രം, ആൻ മെഗാ മീഡിയ ആണ് ചിത്രം നിർമ്മിക്കുന്നത്, ഉൾനാടൻ ഗ്രാമത്തിൽ നിന്നും നഗരത്തിൽ എത്തുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്.
രജീഷ വിജയൻ നിരഞ്ജ് എന്നിവർ നായിക നായകന്മാരായി എത്തുന്ന ഫൈനൽസ് ആണ് മറ്റൊരു ഓണ ചിത്രം മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ചിത്രത്തിൽ കായിക കഥയാണ് പറയുന്നത്, പി ആർ അരുൺ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…