ഇട്ടിമാണി മെയിഡ് ഇൻ ചൈന എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ് ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ സച്ചിദാനന്ദൻ എന്ന കഥാപാത്രം ആയി ആണ് എത്തുന്നത്.
ഹണി റോസ്, ഇട്ടിമാണി എന്ന ചിത്രത്തിന് ശേഷം വീണ്ടും മോഹൻലാലിന് ഒപ്പം എത്തുന്നത്, പുതുമുഖ നടി ഗാഥ, മിർണ മേനോൻ, ഹണി റോസ് എന്നിവർ ആണ് ലീഡിങ് നായികമാരായി ചിത്രത്തിൽ എത്തുന്നത്.
എസ് ടാക്കീസിൻ്റെ ബാനറിൽ ജെൻസോ ജോസും വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനും ഷാ മാൻ ഇൻ്റര്നാഷണലിൻ്റെ ബാനറിൽ ഷാജിയും മനു ന്യൂയോർക്കും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വമ്പൻ ബജറ്റിൽ ആണ് ചിത്രം എത്തുന്നത്.
ചിത്രത്തിൽ മോഹൻലാലിൻ്റെ സഹോദരങ്ങളായി എത്തുന്നത് നടൻ അനൂപ് മേനോനും ജൂൺ എന്ന ചിത്രത്തിൽ കൂടി ശ്രദ്ധേയനായ ഷാർജനോ ഖാലിദും ആണ്.
90 ദിവസങ്ങൾ ആണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക, എറണാകുളം, ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിൽ ആണ് പ്രധാന ലൊക്കേഷനുകൾ, വിഷ്ണു ഉണ്ണികൃഷ്ണൻ, സിദ്ദിക്ക്, ടിനി ടോം, ജനാർദ്ദനൻ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു, ദീപക് ദേവ് ആണ് സംഗീത സംവിധാനം, റഫീക്ക് അഹമ്മദ് ആണ് വരികൾ എഴുതുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…