Street fashion

ബോക്സ്ഓഫീസിൽ എതിരാളികൾ ഇല്ലാതെ വിജയ് തേരോട്ടം; ബിഗിൽ 200 കോടി ക്ലബ്ബിലേക്ക്..!!

വിജയ് – അറ്റ്ലി ടീം വീണ്ടും ഒന്നിച്ചപ്പോൾ ബോക്സ്ഓഫീസിൽ റെക്കോർഡ്. ദീപാവലി റിലീസ് ആയി ലോകമെമ്പാടും ബിഗിൽ റിലീസ് ചെയ്തത് ഒക്ടോബർ 25 നു ആയിരുന്നു.

ആദ്യ മൂന്ന് ദിനം കൊണ്ട് തമിഴ്‌നാട്ടിൽ നിന്നും മാത്രമായി ബിഗിൽ നേടിയത് 66 കോടി രൂപയുടെ കളക്ഷൻ റെക്കോർഡ് ആണ്. ഇതുവരെ മറ്റൊരു ചിത്രത്തിനും തമിഴ്നാട്ടിൽ ലഭിക്കാത്ത മുന്നേറ്റം തന്നെയാണ് ബിഗിൽ നടത്തിയത്.

ആദ്യ 4 ദിവസം കൊണ്ട് 175 കോടി നേടിയ ചിത്രം ആദ്യ വാരം തന്നെ 200 കോടി എന്ന മാന്ത്രിക നേട്ടം കൈവരിക്കും. ഫ്രാൻസിൽ പുത്തൻ ചരിത്രം എഴുതിയ ബിഗിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഫ്രാൻസിൽ കണ്ട തമിഴ് ചിത്രം കൂടിയാണ്.

അതിനൊപ്പം തന്നെ വീക്കെന്റിൽ ഏറ്റവും കൂടുതൽ ഓവർസീസ് കളക്ഷൻ നേടിയ ഈ വർഷത്തെ രണ്ടാം ചിത്രം എന്ന റെക്കോർഡ് കൂടി കരസ്ഥമാക്കി കഴിഞ്ഞു. കേരളത്തിൽ വൈഡ് റിലീസ് ആയി എത്തിയില്ല എങ്കിൽ കൂടിയും വമ്പൻ തിരക്കാണ് ചിത്രത്തിന് തീയറ്ററുകളിൽ അനുഭവപ്പെടുന്നത്.

സ്ത്രീപക്ഷ കഥ പറയുന്ന ചിത്രം കുടുംബ പ്രേക്ഷകർ കൂടി ഏറ്റെടുത്തതോടെയാണ് വമ്പൻ മുന്നേറ്റം നടത്തുന്നത്.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago