400 വർഷമായി ഗാമയുടെ നിധി കാവൽക്കാരനായി ബറോസ് എത്തുമ്പോൾ; സവിശേഷതകൾ ഇതൊക്കെ..!!
40 വർഷമായി ഇന്ത്യൻ സിനിമയിൽ നിറസാന്നിദ്യമായി നിൽക്കുന്ന മോഹൻലാൽ, നടനും നിർമാണവും ഗായകനും ഒക്കെ ആയി നമ്മുടെ മുന്നിൽ എത്തിയപ്പോൾ ഇനിയിതാ അവതറപ്പിറവിയിൽ സംവിധായകൻ എന്നുള്ള പേരുകൂടി ചാർത്തുകയാണ്. അതിനുള്ള ദിനങ്ങൾ ആണ് ഇനിയുള്ളത്.
അഭിനയ തിരക്കുകൾ ഒഴുവാക്കിയാണ് മോഹൻലാൽ തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് കടക്കുന്നത്, ഇപ്പോൾ സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്, ഇതിന് ശേഷം ഒക്ടോബറിൽ ആണ് ബറോസ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.
ലൊക്കേഷൻ
മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഗോവയാണ്, കൂടാതെ പോർച്ചുഗലിൽ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരണം നടത്തും എന്നും അറിയുന്നു.
താരങ്ങൾ
ചിത്രത്തിൽ സ്പാനിഷ് നടി, പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന വേഷത്തിൽ എത്തും, റാംബോ: ലാസ്റ്റ് ബ്ലഡ്, സെക്‌സ് ആൻഡ് ലൂസിയ, ഓൾ റോഡ്സ് ലീഡ്സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ. ബറോസിൽ വാസ്കോ ഡ ഗാമയുടെ വേഷത്തിലാകും റഫേൽ അമാർഗോ എത്തുക. വാസ്കോ ഡ ഗാമയുടെ ഭാര്യയായി പാസ് വേഗ അഭിനയിക്കുന്നു. നായകൻ ബറോസ് ആയി മോഹൻലാൽ തന്നെ ആയിരിക്കും അഭിനയിക്കുക.
നിർമ്മാണം
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമാണം.
സംഗീത സംവിധാനം
ഇന്ത്യൻ സംഗീത ലോകത്തിന്റെ നിധി എന്ന് എ ആർ റഹ്മാൻ വിശേഷിപ്പിച്ച തമിഴ്‌നാട് സ്വദേശിയായ ലിഡിയൻ ആണ് സംഗീത സംവിധാനം, 13 വയസ്സ് മാത്രമാണ് ലിഡിയന് ഉള്ളത്.
അണിയറ പ്രവർത്തകർ
നവോദയ ജിജോ തിരക്കഥ എഴുതുന്ന ചിത്രത്തിൽ ലോകോത്തര താരങ്ങൾ അണിനിറക്കുമ്പോൾ 3ഡിയിൽ ആയിരിക്കും ചിത്രം എത്തുക, കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിൽ ഛായാഗ്രഹണം കെ യു മോഹനൻ ആണ്, ഗോവയിൽ കൂടാതെ പോർച്ചുഗലിൽ ചിത്രീകരണം നടക്കും, ഒക്ടോബറിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്.