ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതനായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന. സെപ്റ്റംബർ 6ന് റിലീസ് ഓണം റിലീസ് ആയി എത്തുന്ന ചിത്രം, ജിസിസി റിലീസും സെപ്റ്റംബർ 6ന് തന്നെ എത്തും. മോഹൻലാലിന്റെ നായികയായി ഹണി റോസ് എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്.
ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനായി എത്തുന്ന മലയാളം ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന. മോഹൻലാൽ രണ്ട് വേഷങ്ങളിൽ എത്തുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി ജോജു എന്നിവർ ആണ്.
ഇട്ടിമാണി മാസ്സ് ആണ് മനസുമാണ് എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. കോമഡിക്ക് പ്രാധാന്യം. നൽകുന്ന ഒരു കുടുംബ ചിത്രമായി ആണ് ഇട്ടിമാണി ഓണത്തിന് എത്തുന്നത്. അച്ഛന്റെയും മകന്റെയും വേഷത്തിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ചൈനയിൽ മാർഷൻ ആർട്സ് അഭ്യാസിയായി ആണ് അച്ഛൻ കഥാപാത്രം ആയുള്ള മോഹൻലാൽ എത്തുന്നത്, ഈ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിൽ ആണ് ജോസഫ് എന്ന ചിത്രത്തിൽ കൂടി പ്രിയങ്കരിയായ മാധുരി എത്തുന്നത്, ചൈനയിൽ ഉള്ള ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് മാധുരി അഭിനയിച്ചത്. ഗാന രംഗങ്ങളും അവിടെ ചിത്രീകരണം നടത്തി.
തൃശ്ശൂരിൽ ഉള്ള കാറ്ററിങ് സർവീസിന്റെ ഉടമയുടെ വേഷത്തിൽ ആണ് മകൻ മോഹൻലാലിന്റെ കഥാപാത്രം എത്തുന്നത്, ഈ കഥാപാത്രത്തിന്റെ കാമുകിയുടെ വേഷത്തിൽ ആണ് ഹണി റോസ് എത്തുന്നത്, ലണ്ടനിൽ ഉള്ള നേഴ്സ് ആയി ആണ് ഹണി ചിത്രത്തിൽ വേഷം ചെയ്യുന്നത്. കൂടാതെ, ധർമജൻ ബോൾഗാട്ടി, അജു വർഗീസ്, വിനു മോഹൻ, സിദ്ദിഖ്, രാധിക ശരത്കുമാർ, സ്വാസിക, ഹരീഷ് കണാരൻ, കൈലാഷ്, ജോണി ആന്റണി, സലിം കുമാർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…