മലയാളികൾക്ക് സുപരിചിതയായ മോഡൽ ആണ് രശ്മി ആർ നായർ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം മലയാളികൾക്ക് ഇടയിൽ അറിയപ്പെടുന്ന മോഡൽ എന്നതിനപ്പുറം ആക്ടിവിസ്റ്റും ഇടത് പക്ഷ സഹയാത്രിക കൂടിയാണ്. പലപ്പോഴും ബിജെപി നയങ്ങളെ അടക്കം രൂക്ഷമായി വിമർശിക്കുന്ന താരം സിനിമ താരങ്ങളെയും വിമർശനങ്ങൾ കൊണ്ടുമൂടി ജനശ്രദ്ധ നേടിയെടുക്കുന്ന ആളുകളിൽ പ്രധാനിയാണ്.
മലയാളത്തിലെ സൂപ്പർ താരങ്ങൾ ആയ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് എതിരെ വിമർശനം നടത്തിയിട്ടുള്ള രശ്മി പലപ്പോഴും സുരേഷ് ഗോപി ചിത്രങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കാറുണ്ട്. സുരേഷ് ഗോപി ചിത്രങ്ങൾ അടക്കം സിനിമ കാണാതെ പോലും വിമർശിക്കുന്ന രശ്മി ആർ നായർ ഇപ്പോൾ നടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം എന്ന ചിത്രത്തിന് എതിരെ ആണ് വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്.
രശ്മി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..
മാളികപ്പുറം സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഒരു കേരളാ പോലീസുകാരനാണ് ഹീറോ. ഭക്തി ഫാന്റസിയിൽ വീട്ടുകാരറിയാതെ ശബരിമലയിൽ പോകാനിറങ്ങിയ രണ്ടു കുട്ടികളെ സംരക്ഷിക്കുന്ന ഒരു കേരളാ പോലീസുകാരൻ . മറ്റു പല ഉദ്ദേശവുമായി ശബരിമലയ്ക്കു വരുന്ന അലവലാതികൾക്കൊക്കെ നല്ല ഇഡി കൊടുക്കുന്ന സീനൊക്കെ ഉണ്ട് .
ഇരുമുടിക്കെട്ടും എടുത്തെറിഞ്ഞു ഹാൻസുമായി മലകയറിയ സുരയെ തൂക്കി ജീപ്പിൽ ഇട്ടു ഉണ്ട തീറ്റിച്ച, ശശികലയെ ഫോറസ്റ്റിന്റെ ജീപ്പിന്റെ ബാക്കിൽ എടുത്തിട്ട ഇടപ്പാളിലും നിലയ്ക്കലും ഒക്കെ സംഘികളുടെ ചന്തി അടിച്ചു പൊളിച്ച അതേ കേരളാ പോലീസ് . ഇനി സമാജം സ്റ്റാർ ഉണ്ണിയണ്ണൻ ശരിക്കും സംഘികളെ ഊക്കുവാണോ..
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ, സൈജു കുറുപ്, രമേശ് പിഷാരടി, ദേവനന്ദ, ശ്രീപത്, മനോജ് കെ ജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളൈ ആണ്. ഉണ്ണി മുകുന്ദൻ എത്തുന്നത് അയ്യപ്പദാസ് എന്ന സിവിൽ പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ്.
നൂറ്റിനാപ്പതു സ്‌ക്രീനിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ നൂറ്റിയെഴുപത് സ്ക്രീനിലേക്ക് ഉയർന്നിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് ആണ് മാളികപ്പുറം നീങ്ങുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…