Categories: Cinema

ആദ്യം നിരസിച്ചു; ഏ ആർ റഹ്മാൻ ആറാട്ടിൽ അഭിനയിക്കാൻ രണ്ട് കാരണങ്ങൾ; ബി ഉണ്ണികൃഷ്ണൻ പറയുന്നു..!!

കാത്തിരിപ്പിൽ ആണ് ആരാധകർ. കാരണം മോഹൻലാലിന്റെ ഒരു മാസ്സ് മസാല എന്റർടൈൻമെന്റ് കാണാൻ ആരാധകർ കൊതിച്ചിട്ട് കാലങ്ങൾ ആയി. പണ്ട് മോഹൻലാൽ ആഘോഷമാക്കിയ ആ രംഗങ്ങൾ കൂട്ടിയിണക്കി മറ്റൊരു ചിത്രം വരുകയാണ്. നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട് ഒരു പ്രത്യേക ലക്ഷ്യവുമായി എത്തുന്ന ഗോപൻ എന്ന ആളുകളുടെ കഥ പറയുന്ന സിനിമ ആണ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.

ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉദയ കൃഷ്ണയാണ്. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ സംഗീത കലയിലെ രാജാവ് ഏ ആർ റഹ്മാനും അഭിനയിക്കുന്നുണ്ട്. എന്നാൽ റഹ്മാൻ ചിത്രത്തിൽ എത്താൻ വളരെ കഷ്ടപ്പെട്ടു എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. ക്ലബ് ഹൗസിൽ നടന്ന ചർച്ചയിൽ ആണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മനസ്സ് തുറന്നത്.

‘തിരക്കഥ എഴുതുന്ന സമയത്ത് തന്നെ ഉദയനോട് എ.ആർ റഹ്മാനെ സിനിമയിലേക്ക് കൊണ്ടു വരിക എന്നത് അസാധ്യമായ കാര്യമാണെന്ന് പറഞ്ഞു. നമുക്ക് പെട്ടെന്ന് പോയി കാണാൻ പറ്റുന്ന ആളല്ല എന്നതാണ് ഒന്നാമത്തെ കാര്യം. മറ്റൊരു കാര്യം റഹ്മാൻ ഏറെ ഷൈ ആയ ഒരു വ്യക്തിയാണ്. അദ്ദേഹത്തെ അഭിനയിപ്പിക്കാൻ വലിയ സംവിധായകർ വരെ ശ്രമിച്ചിച്ചിട്ട് നടന്നിട്ടില്ല. എന്നാൽ ഉദയൻ അതില്‍ തന്നെ ഉറച്ചു നിന്നു. ലാൽ സാറിനോട് കഥ പറഞ്ഞപ്പോൾ ഇങ്ങനെ ക്ലൈമാക്‌സ് തീരുമാനിച്ച് മുന്നോട്ടു പോയാൽ എങ്ങനെ നടക്കുമെന്ന് അദ്ദേഹവും ചോദിച്ചു.

റഹ്മാൻ നോ പറയുകയാണെങ്കിൽ മറ്റൊരു ബദൽ വേണെമെന്നും അദ്ദേഹം സമ്മതിച്ചില്ലെങ്കിൾ പ്രോജക്ട് അവസാനിപ്പിക്കേണ്ട കാര്യമില്ലല്ലോയെന്നും ഞാനും ഉദയനോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ മറ്റു ചിലരെ ചർച്ച ചെയ്തു വെച്ചിരുന്നു അവരുടെ പേരുകൾ ഇനി പറയുന്നില്ല. അപ്പോഴും ഉദയൻ റഹ്മാൻ വരും എല്ലാം നടക്കും എന്നുതന്നെ പറയുകയാണ്. പുലിമുരുകനിൽ ലാൽ സാറും പുലിയുമായുള്ള കോമ്പിനേഷനു വേണ്ടി തായിലാന്റിലും സൗത്ത് ആഫ്രിക്കയിലും വരെ പോയ കക്ഷിയാണ് ഉദയൻ.

ഇയാൾ ഒരു കാര്യം പറഞ്ഞാൽ മാറില്ല. ഞാൻ പലവഴിക്കും റഹ്മാനെ സമീപിക്കാൻ ശ്രമിച്ചു നോക്കി. അപ്പോഴാണ് നടൻ റഹ്മാൻ വഴി എ.ആർ റഹ്മാനെ ബന്ധപ്പെടാൻ ശ്രമിച്ചാലോ എന്ന് ലാൽ സാർ നിർദേശിക്കുന്നത്. റഹ്മാന്റെ ഭാര്യയുടെ സഹോദരിയാണ് എ.ആർ റഹ്മാന്റെ ഭാര്യ. നടൻ റഹ്മാൻ എന്റെ അടുത്ത സുഹൃത്താണ്. റഹ്മാനോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം സിനിമയുടെയും എ.ആർ റഹ്മാനുള്ള ഭാഗത്തിന്റെയുമൊക്കെ ചുരുക്കരൂപം അയക്കാൻ പറഞ്ഞു. അത് അയച്ച ശേഷം ഞങ്ങൾ ഷൂട്ടിംഗ് തുടങ്ങി. റഹ്മാൻ എന്ന റഫറൻസ് വെച്ചു തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. വലിയ റിസ്‌കായിരുന്നു അത്.

എന്നാൽ ഞങ്ങളുടെ റിക്വസ്റ്റ് എ.ആർ റഹ്മാൻ നിരസിച്ചു. എന്നാലും ഒരിക്കൽ കൂടി ശ്രമിച്ചു. എ.ആർ റഹ്മാനുമായി ഒരു ഓണ്ലൈൻ മീറ്റിംഗിന് അവസരം കിട്ടി. കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് രണ്ട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം വലിയ മോഹൻലാൽ ഫാനാണ്. അഭിനേതാവെന്ന നിലയിൽ ലാൽ സാറിനോട് വലിയ ബഹുമാനമാവും ആരാധനയുമാണെന്ന് പറഞ്ഞു. പിന്നെ സ്വന്തമായി സംഗീതം ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് മലയാളത്തിലാണ് പല പടങ്ങളിലും ബാക്ക് ഗ്രൗണ്ട് സ്‌കോർ ചെയ്തതെന്നും പിന്നീട് യോദ്ധ ചെയ്‌തെന്നുമെല്ലാം അദ്ദേഹം പറഞ്ഞു.

അങ്ങനെ അവസാനം എ.ആർ റഹ്മാൻ ആറാട്ടിൽ അഭിനയിക്കാൻ സമ്മതിച്ചു. അപ്പോഴും കടമ്പകൾ തീർന്നില്ല. അദ്ദേഹത്തിന്റെ പരിപാടികളും വര്ക്കുകളുമെല്ലാം തീരുമാനിക്കുന്നത് രണ്ട് വലിയ കമ്പനികളാണ്. അവരുടെ ബുദ്ധിമുട്ടേറിയ നിബന്ധനകളും പൂർത്തിയാക്കി. അത് നമ്മളുടെ പ്രൊഡക്ഷനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. അതെല്ലാം പൂർത്തിയാക്കി ആറാട്ടിൽ എ.ആർ റഹ്മാനെ കൊണ്ടുവരാൻ സാധിച്ചു. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. ലാൽ സാറും എ.ആർ റഹ്മാനും തമ്മിലുള്ള ഒരു കെമിസ്ട്രിയെല്ലാം നമുക്ക് ആറാട്ടിൽ കാണാൻ സാധിക്കും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

പുലിമുരുകന് ശേഷം ഉദയ കൃഷ്ണ തിരക്കഥ എഴുതുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥ്‌ ആണ് ചിത്രത്തിൽ പ്രധാന നായിക. കൊടുത്തേ മാളവിക മോഹൻ , രചന നാരായണൻകുട്ടി , സ്വാസിക , സാധിക വേണുഗോപാൽ എന്നിവരും ചിത്രത്തിൽ ഉണ്ട്. വമ്പൻ താരനിരയിൽ ആണ് ചിത്രം ഒരുങ്ങുന്നത്. നെടുമുടി വേണു , സിദ്ദിഖ് , സായി കുമാർ , വിജയ രാഘവൻ , ഇന്ദ്രൻസ് എന്നിവയും ഉണ്ട് ചിത്രത്തിൽ. വിജയ് ഉലഗനാഥ്‌ ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ്.

രണ്ടു മണിക്കൂർ 32 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം എന്നും തീയറ്റർ റിലീസ് ആയിരിക്കും എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നു. സജീർ മഞ്ചേരി , ആർഡി ഇല്ല്യൂമിനേഷൻസ് എന്നിവർ ആണ് സിനിമ നിർമ്മിക്കുന്നത്. നാല് ഗാനങ്ങൾ അതോടൊപ്പം നാല് ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ട്.

എന്തായാലും ഒടിടി റിലീസ് പ്ലാൻ ചെയ്യുന്നില്ല എന്നും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാലിന്റെ ബ്രഹ്മാണ്ഡ സിനിമ റിലീസ് ആയതിന് ശേഷം മാത്രമേ ആറാട്ട് റീലീസ് ചെയ്യുക ഉള്ളൂ എന്നും അതുപോലെ മോഹൻലാലിനോട് ഉള്ള കടുത്ത ആരാധന മൂലം ആണ് ഏ ആർ റഹ്മാൻ സിനിമയുടെ ഭാഗമായത് എന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago