മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീം വില്ലൻ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന സിനിമയാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. വളരെ നീണ്ട കാലങ്ങൾക്ക് ശേഷം മോഹൻലാൽ ഒരു മാസ്സ് പരിവേഷത്തിൽ എത്തുന്ന ചിത്രം കൂടി ആണ് ആറാട്ട്.
പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ ഒരുക്കുന്ന തിരക്കഥയാണ് ഈ ചിത്രത്തിന് കൂടുതൽ രസകരമായ മുഖൂർത്തങ്ങൾ നൽകുന്നത്.
ഉദയനാണ് താരം എന്ന ചിത്രത്തിൽ നടൻ എന്നതിൽ നിന്നും വ്യക്തി ജീവിതം ആഘോഷമാക്കുന്നതിലെ ചില പോരായ്മകൾ മോഹൻലാൽ തന്നെ തന്റെ ചിത്രത്തിൽ കളിയാക്കലുകൾ ആയി കൊണ്ട് വന്നിരുന്നു.
ഇപ്പോഴിതാ താൻ അഭിനയിച്ചു വിജയം നേടിയ ചിത്രങ്ങളെ ഒട്ടേറെ രംഗങ്ങൾ തമാശ രൂപേണയും കളിയാക്കലുകൾ ആയും എല്ലാം കൊണ്ട് വന്നിരിക്കുകയാണ് മോഹൻലാൽ. ആറാംതമ്പുരാൻ എന്ന ചിത്രത്തിലെ ധാരാവി ഒറ്റരാത്രികൊണ്ട് ഒഴിപ്പിക്കുന്ന ഡയലോഗ് ഇന്നും ട്രെൻഡ് ആയി നിൽക്കുന്ന ഒന്നാണ്.
എന്നാൽ അതിനെ സ്പൂഫ് രൂപത്തിലേക്ക് കൊണ്ട് വരുമ്പോൾ മറ്റൊരു നടനും ചെയ്യാൻ കാണിക്കാത്ത ചങ്കൂറ്റം തന്നെ ആണ് മോഹൻലാൽ കാണിക്കുന്നത് എന്ന് വേണം പറയാൻ.
കാരണം ചന്ദ്രലേഖയിൽ പാട്ടുപാടി നായികയെ നടത്തുന്നതും വെള്ളത്തിൽ നിന്നും ഉയർന്നു വരണം എങ്കിൽ ബിൽഡപ്പ് വേണം എന്നൊക്കെ പറയുമ്പോൾ അത് മോഹൻലാൽ ചിത്രങ്ങളെ അദ്ദേഹം തന്നെ ട്രോൾ ചെയ്യുന്നതാണ്.
ഒരേ സമയം ആരാധകർ ആഘോഷിക്കുമ്പോൾ കുടുംബ പ്രേക്ഷകർക്ക് ഇടയിൽ വീണ്ടും മോഹൻലാൽ എന്ന ബോക്സ് ഓഫീസ് രാജാവിന്റെ ആഘോഷം തന്നെയാണ് നടക്കുന്നത്. ആദ്യ ദിനം ആരാധകർ ആഘോഷം ആക്കിയ ചിത്രം ഇപ്പോൾ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
അഭൂതമായ തിരക്ക് തന്നെയാണ് ചിത്രത്തിന് ഇപ്പോൾ തീയറ്ററുകളിൽ ഉള്ളത്. ഏറെ കാലങ്ങൾക്ക് ശേഷം മോഹൻലാൽ ആടിത്തിമിർത്ത് അഭിനയിച്ച സിനിമ കൂടി ആണ് ആറാട്ട്.
നെയ്യാറ്റിൻകര എന്ന സ്ഥലത്ത് നിന്നും പാലക്കാടു മുതലക്കോട്ട എന്ന സ്ഥലത്തേക്ക് പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കൃഷി ചെയ്യാൻ എത്തുന്ന ആൾ ആണ് നെയ്യാറ്റിൻകര ഗോപൻ.
ഒരേ സമയം സംസാര പ്രിയനും അതിനൊപ്പം തന്നെ സംഗീത പ്രിയനും ഇടഞ്ഞാൽ ഉഗ്രൻ കലിപ്പനും ആണ് നെയ്യാറ്റിൻകര ഗോപൻ എന്ന മോഹൻലാൽ കഥാപാത്രം. അത്രക്ക് രസകരമായി ആണ് ഗോപന്റെ കഥാപാത്രം ഉദയകൃഷ്ണ എഴുതിയിരിക്കുന്നത്.
മാസ്സ് പരിവേഷം ഇപ്പോഴും നിലനിർത്താൻ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപൻ.
നെയ്യാറ്റിൻകരയിൽ നിന്നും ഗോപൻ മുതലക്കോട്ടയിൽ എത്തി എങ്കിൽ കൂടിയും ഗോപൻ ആരാണ് എന്താണ് യഥാർത്ഥ ഉദ്ദേശം എന്താണ് എന്നുള്ള ആകാംഷ ആദ്യ പകുതിയിൽ മുഴുവൻ നിലനിർത്താൻ സംവിധായകന് കഴിഞ്ഞു.
കീറിമുറിക്കാനും ഇഴകൾ നോക്കി റിവ്യൂ എഴുതാൻ കഴിയുന്ന ഒരു സിനിമ അല്ല ആറാട്ട്. പൂർണ്ണമായും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന ഓരോ അണുവിലും ആവേശം നില നിർത്തുന്ന സിനിമ യാണ് ആറാട്ട്.
കെജിഎഫിൽ കൂടി ശ്രദ്ധ നേടിയ ഗരുഡ രാമചന്ദ്ര റാവു ആണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് , രചന നാരായണൻകുട്ടി , മാളവിക മോഹൻ , സ്വാസിക , നേഹ സക്സേന എന്നിവർ ആണ് നായികമാരായി എത്തുന്നത്.
നടൻ സിദ്ദിഖ് ഒരിക്കൽ കൂടി പ്രേക്ഷകർക്ക് ചിരി നൽകുന്നു. വിജയരാഘവൻ , സായി കുമാർ , നന്ദു , റിയാസ് ഖാൻ , ലുക് മാൻ എന്നിവരുണ്ട് ചിത്രത്തിൽ. നെടുമുടി വേണു അവസാനമായി മോഹൻലാലിനൊപ്പം അഭിനയിച്ച ചിത്രം കൂടി ആണ് ആറാട്ട്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…