കാത്തിരിപ്പിൽ ആണ് ആരാധകർ. കാരണം മോഹൻലാലിന്റെ ഒരു മാസ്സ് മസാല എന്റർടൈൻമെന്റ് കാണാൻ ആരാധകർ കൊതിച്ചിട്ട് കാലങ്ങൾ ആയി. പണ്ട് മോഹൻലാൽ ആഘോഷമാക്കിയ ആ രംഗങ്ങൾ കൂട്ടിയിണക്കി മറ്റൊരു ചിത്രം വരുകയാണ്.
നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട് ഒരു പ്രത്യേക ലക്ഷ്യവുമായി എത്തുന്ന ഗോപൻ എന്ന ആളുകളുടെ കഥ പറയുന്ന സിനിമ ആണ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉദയ കൃഷ്ണയാണ്.
പുലിമുരുകന് ശേഷം ഉദയ കൃഷ്ണ തിരക്കഥ എഴുതുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ പ്രധാന നായിക. കൊടുത്തേ മാളവിക മോഹൻ , രചന നാരായണൻകുട്ടി , സ്വാസിക , സാധിക വേണുഗോപാൽ എന്നിവരും ചിത്രത്തിൽ ഉണ്ട്. വമ്പൻ താരനിരയിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
നെടുമുടി വേണു , സിദ്ദിഖ് , സായി കുമാർ , വിജയ രാഘവൻ , ഇന്ദ്രൻസ് എന്നിവയും ഉണ്ട് ചിത്രത്തിൽ. വിജയ് ഉലഗനാഥ് ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ്. രണ്ടു മണിക്കൂർ 32 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം എന്നും തീയറ്റർ റിലീസ് ആയിരിക്കും എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നു.
കഴിഞ്ഞ ദിവസം ക്ലബ് ഹൗസിൽ നടത്തിയ പ്രൊമോഷൻ ചർച്ചയിൽ ആണ് ആറാട്ട് ടീം എത്തിയത്. മലയാളികൂട്ടം എന്ന ക്ലബ് നടത്തിയ ചർച്ചയിൽ ബി ഉണ്ണികൃഷ്ണൻ , എഡിറ്റർ ഷമീർ മുഹമ്മദ് , തിരക്കഥാകൃത്ത് ഉദയകൃഷ്ണ , സാധിക വേണുഗോപാൽ , സംഗീത സംവിധായകൻ രാഹുൽ രാജ് , മാളവിക മോഹൻ , സാധിക വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
സജീർ മഞ്ചേരി , ആർഡി ഇല്ല്യൂമിനേഷൻസ് എന്നിവർ ആണ് സിനിമ നിർമ്മിക്കുന്നത്. നാല് ഗാനങ്ങൾ അതോടൊപ്പം നാല് ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ട്.
എന്തായാലും ഒടിടി റിലീസ് പ്ലാൻ ചെയ്യുന്നില്ല എന്നും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാലിന്റെ ബ്രഹ്മാണ്ഡ സിനിമ റിലീസ് ആയതിന് ശേഷം മാത്രമേ ആറാട്ട് റീലീസ് ചെയ്യുക ഉള്ളൂ എന്നും അതുപോലെ മോഹൻലാലിനോട് ഉള്ള കടുത്ത ആരാധന മൂലം ആണ് ഏ ആർ റഹ്മാൻ സിനിമയുടെ ഭാഗമായത് എന്നും ഉണ്ണികൃഷ്ണൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…