നീണ്ട ഇടവേളക്ക് ശേഷം മോഹൻലാലിന്റെ വമ്പൻ മാസ്സ് ചിത്രം; ആറാട്ടിന്റെ ആദ്യ പ്രദർശനം നാളെ രാവിലെ 8 മണി മുതൽ..!!
മോഹൻലാൽ ആരാധകർ ഏറെക്കാലമായി കാണാൻ മോഹിക്കുന്നത് മോഹൻലാലിന്റെ ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്ക് ചിത്രം ആണ്. അതിനു അനുയോജ്യമായ തരത്തിലുള്ള ചിത്രമാണ് ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു എത്തുന്നത്.
നാളെയാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും മോഹൻലാലിന്റെ മാസ്സ് മാനറിസങ്ങളും തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. വില്ലൻ എന്ന മികച്ച ചിത്രത്തിന് ശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.
ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യൂ ഉള്ള താരമാണ് മോഹൻലാൽ. പ്രത്യേകിച്ച് മോഹൻലാൽ ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യതയുള്ള മാസ്സ് പരിവേഷ ചിത്രവുമായി ആണ് ബി ഉണ്ണികൃഷ്ണൻ ഇത്തവണ എത്തുന്നത്.
ലോക വ്യാപകമായി 2700 ൽ അധികം സ്‌ക്രീനിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കൂടാതെ 200 ൽ അധികം ഫാൻസ് ഷോ ആണ് ചിത്രത്തിന് ഉള്ളത്. രാവിലെ 8 മണിമുതൽ ആണ് കേരളത്തിൽ ആദ്യ ഷോ ആരംഭിക്കുന്നത്.. ആദ്യ ഷോ ടിക്കറ്റുകൾ പൂർണമായും വിറ്റഴിച്ചു കഴിഞ്ഞു.
സംവിധായകൻ ബി ഉണ്ണി കൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും വമ്പൻ മാസ്സ് മസാല എന്റർടൈൻമെന്റ് ആയി ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന മോഹൻലാൽ ചിത്രം എത്തിക്കുന്നത്. ജിസിസിയിൽ അടക്കം പ്രീ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് വമ്പൻ സ്വീകരണം ആണ് ആരാധകർ നൽകുന്നത്.
നാലു ഫൈറ്റ് സീനുകൾ ആണ് ചിത്രത്തിൽ ഉള്ളതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ നാല് ആക്ഷൻ രംഗങ്ങളും കൊറിയഗ്രാഫി ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്ന പ്രകത്ഭരായ നാല് പേര് ആണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
അനിൽ അറസു , കെ രവി വർമ്മ , എ വിജയ് , സുപ്രീം സുന്ദർ എന്നിവർ ആണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്. മ്യൂസിക്കും ബിജിഎമും ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്. ഒരു പ്രത്യേക ലക്ഷ്യവുമായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ചിത്രം പറയുന്നത്.
കെജിഎഫിൽ കൂടി ശ്രദ്ധ നേടിയ ഗരുഡ രാമചന്ദ്ര റാവു ആണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് , രചന നാരായണൻകുട്ടി , മാളവിക മോഹൻ , സ്വാസിക , നേഹ സക്സേന എന്നിവർ ആണ് നായികമാരായി എത്തുന്നത്.