മലയാളത്തിൽ മികവുള്ള വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് മുകേഷ്. നായകനായും പ്രതിനായകനായും സഹ താരവേഷങ്ങളിൽ എല്ലാം തിളങ്ങിയിട്ടുള്ള താരം മികച്ച രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. ഇടത് സഹയാത്രികൻ ആയ മുകേഷ് രണ്ടാം വട്ടവും കൊല്ലത്ത് നിന്നും ജയിച്ച് എം എൽ എ ആയി കഴിഞ്ഞു.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ സിനിമ അഭിനയവും മുന്നോട്ട് മികവുറ്റ രീതിയിൽ കൊണ്ട് പോകുന്ന ആൾ ആണ് മുകേഷ്. മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ പ്രധാന വേഷത്തിൽ മുകേഷ് എത്തുന്നുണ്ട്.
അതെ സമയം സിനിമ രാഷ്ട്രീയ മേഖലയിൽ വിജയങ്ങൾ നേടുമ്പോഴും സ്വകാര്യ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ മുകേഷിന് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. രണ്ടാം വിവാഹവും പരാജയമായി മാറി എങ്കിൽ കൂടിയും വിവാഹ മോചനത്തിന് ശേഷം ഒട്ടേറെ നേട്ടങ്ങൾ മുകേഷ് ഉണ്ടാക്കുന്നുണ്ട്.
ഇപ്പോൾ നിരവധി തമാശ കഥകൾ എഴുതിയിട്ടുള്ള മുകേഷ് ഒരു സിനിമക്ക് വേണ്ടി തിരക്കഥ എഴുതുകയാണ്. തൊണ്ണൂറുകളിൽ മലയാളത്തിൽ തിരക്കേറിയ താരമായി മാറിയ മുകേഷ് 1982 ആണ് ബലൂൺ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
ദേശിയ അവാർഡ് നേടിയ ഹെലൻ എന്ന ചിത്രത്തിന്റെ ടീം ഒരുക്കുന്ന പുത്തൻ ചിത്രത്തിന് വേണ്ടി നാലു തിരക്കഥാകൃത്തുക്കളിൽ ഒരാൾ ആയി മുകേഷ് എത്തുന്നു എന്ന് ദേശിയ മാധ്യമം ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. മുകേഷിന് ഒപ്പം മൂന്ന് പേർ ഒന്നിച്ചാണ് തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിന്റെ സംവിധായകനായ ആൽഫ്രഡ് കുര്യൻ ജോസഫ് ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുകുട്ടി നോബിൾ എന്നിവർ ഒന്നിച്ചാണ് തിരക്കഥ എഴുതുന്നത്. വിവാഹ മോചനത്തിന് ശേഷം പുത്തൻ യൂട്യൂബ് ചാനലും അതോടൊപ്പം ഏഷ്യാനെറ്റിൽ ഒരു ഷോ യിലും താരം എത്തുന്നുണ്ട്.
അതേസമയം ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആരാധകരിൽ ചിരി പരത്തുന്നതാണ് കാസ്റ്റിംങ് കോൾ. ചിത്രത്തിൽ മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മക്കളുടെ റോളിലേക്കാണ് അഭിനേതാക്കളെ വേണ്ടത്.
അന്വേഷണതിനായി ഫോൺ നമ്പർ നൽകാൻ ഒരുങ്ങുന്നതും എന്നാൽ പെട്ടന്ന് തന്നെ ‘ഫോൺ നമ്പർ കൊടുക്കേണ്ട അതൊക്കെ റിസ്‌കാ’ എന്ന വീഡിയോയിലെ മുകേഷിന്റെ ഡയലോഗും ഏറെ ചിരി പടർത്തുന്നതാണ്. രാത്രിയിൽ മുകേഷിനെ വിളിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു മുകേഷിന്റെ ഡയലോഗ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…