വെറും 12 മണിക്കൂർ കൊണ്ടാണ് ഞാൻ ലൂസിഫറിന്റെ സംവിധായകൻ ആയത്, കഥ പോലും കേൾക്കാതെ ആണ് ലാലേട്ടൻ അഭിനയിക്കാൻ സമ്മതിച്ചത്; പൃഥ്വിരാജ് സുകുമാരൻ..!!
ലൂസിഫർ ഇറങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ, പൃഥ്വിരാജ് സുകുമാരൻ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് രസകരമായ കാര്യങ്ങൾ പൃഥ്വിരാജ് വെളിപ്പെടുത്തിയത്.
2016ൽ ടിയാൻ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുള്ള ചർച്ചയിൽ ആണ് ലൂസിഫർ എന്ന ചിത്രം ഉണ്ടാകാൻ കാരണം ആയത് എന്ന് പൃഥ്വിരാജ് പറയുന്നു. മലയാളം സിനിമക്ക് കുറെ കാലങ്ങൾ ആയി അന്യം നിന്നു പോയ ഒരു ജോണറിൽ ഉള്ള ചിത്രമാണ് മാസ്സ് ചിത്രങ്ങൾ, താൻ അത്തരത്തിൽ ഉള്ള ചിത്രങ്ങളുടെ വലിയ ആരാധകൻ ആണ്. തീയറ്ററുകളിൽ ഇരുന്ന് പ്രേക്ഷകർ ആസ്വദിച്ച് കയ്യടിച്ച് ചിത്രങ്ങൾ കാണാൻ ആണ് തനിക്ക് ഇഷ്ടം എന്നും പൃഥ്വിരാജ് പറയുന്നു.
മുരളി ഗോപിയുമായി ഇതിനെ കുറിച്ച് ചർച്ചകൾ നടത്തുമ്പോൾ ആണ് ലുസിഫറിന്റെ ഒരു തൊട്ട് മുരളി പറയുന്നത് എന്നും ലാലേട്ടനെ ആണ് നായകനായി ഉദ്ദേശിക്കുന്നത് എന്നും പറയുന്നത്. ആശിർവാദ് ആയിരിക്കും ചിത്രത്തിന്റെ നിർമാതാവ് എന്നും മുരളി കൂട്ടിച്ചേർത്തു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ വെച്ചായിരുന്നു ഈ ചർച്ച. തുടർന്ന്, തൊട്ട് ഇഷ്ടമായ ഞാൻ ആരാണ് സംവിധായകൻ എന്ന് ചോദിച്ചപ്പോൾ മുരളി നീ ചെയ്യ് എന്ന് പറഞ്ഞത് എന്ന് പൃഥ്വിരാജ് പറയുന്നു.
എന്നാൽ, ഇതുപോലെ ഒരു ചിത്രം ചെയ്യാൻ ലാലേട്ടനും ആന്റണി ചേട്ടനും ഞാൻ സംവിധായകൻ ആകാൻ സമ്മതിക്കുമോ എന്നായിരുന്നു എന്റെ സംശയം. ഞാൻ അത് മുരളിയോട് പങ്ക് വെക്കുകയും ചെയ്തു.
എന്നാൽ, അടുത്ത ദിവസം രാവിലെ ഹൈദരാബാദ് എത്തി എന്റെ മുന്നിലേക്ക് ആന്റണി പെരുമ്പാവൂർ എത്തുക ആയിരുന്നു. ഫോൺ വിളിച്ചു എന്റെ കയ്യിൽ തന്നു, മറുവശത്ത് ലാലേട്ടൻ, നമുക്ക് ഇത് ചെയ്യാം മോനെ എന്നായിരുന്നു ലാലേട്ടൻ എന്നോട് പറഞ്ഞത്.
കഥ പോലും കേൾക്കാതെ, എന്ന വിശ്വസിച്ച് മാത്രം ആണ് ലാലേട്ടൻ ഈ ചിത്രത്തിന് പിന്നിൽ ഇറങ്ങി തിരിച്ചത്. ചിത്രത്തിൽ വളരെ കുറച്ചു വിഎഫ്ക്‌സ് മാത്രം ആണ് ഉപയോഗിച്ച് ഇരിക്കുന്നത്. സ്ഫോടന രംഗങ്ങൾ എല്ലാം തന്നെ ഒറീജിനൽ ആയി ചിത്രീകരണം നടത്തിയത് ആണെന്നും പൃഥ്വിരാജ് പറയുന്നു.
ചിത്രത്തിന്റെ ഒരു സമയത്തും നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യം ആയ എന്തും തരാൻ മനസ്സ് ഉള്ള നിർമാതാവ് ആയിരുന്നു ആന്റണി പെരുമ്പാവൂർ എന്നും പൃഥ്വിരാജ് അടിവരയിട്ട് പറയുന്നു. ഇത്രേം മികച്ച ഒരു കാസ്റ്റിങ്ങിന് തന്നെ സഹായിച്ചത് മുരളി ഗോപിയുടെ സ്ക്രിപ്റ്റ് ആണ് എന്നും പൃഥ്വിരാജ് പറയുന്നു.
ചിത്രത്തിലെ മുഴുവൻ ഡയലോഗുകളും വിവേക് ഒബ്രോയ് കാണാപ്പാടം പടിച്ചാണ് പറഞ്ഞത് എന്നും, താൻ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങളിൽ അന്യഭാഷാ നടന്മാർ ഡയലോഗിന് പകരം എ ബി സി ഡി എന്നോക്കയാണ് പറഞ്ഞിരുന്നത് എന്നും മാർച്ച് 28 എന്നുള്ളത് ഏപ്രിൽ 28 ആയിരുന്നു എങ്കിൽ വിവേക് തന്നെ ഡബ്ബ് ചെയ്യുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു.