അഭിനയ ജീവിതത്തിൽ വ്യത്യസ്തങ്ങൾ ആയ ചിത്രങ്ങൾ ചെയ്യാൻ എന്നും ശ്രമിക്കുന്ന ആൾ ആണ് വിജയ് സേതുപതി. നായക വേഷങ്ങൾക്ക് അപ്പുറം തനിക്ക് സ്ക്രീൻ സ്പെയ്സ് ഉള്ള വേഷങ്ങൾ ചെയ്യാൻ ഇഷ്ടം കാണിക്കുന്ന ആൾ കൂടിയാണ് വിജയ് സേതുപതി എന്ന് പറയേണ്ടി വരും.
സർക്കാരിലെയും അതുപോലെ വിക്രത്തിലും കിടിലൻ വില്ലൻ വേഷങ്ങൾ ചെയ്ത വിജയ് സേതുപതി നായകനായി എത്തുന്ന പുത്തൻ ചിത്രം ആണ് മാമനിതൻ. സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ആണ് ചിത്രം നിർമ്മിക്കുന്നത്. സീനു രാമസാമി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് മാമനിതൻ.
സീനുവിന്റെ ചിത്രങ്ങളിൽ കൂടുതലും നായക വേഷത്തിൽ എത്തിയിട്ടുള്ളത് വിജയ് സേതുപതിയാണ്. ധർമ ദുരൈ എന്ന ചിത്രത്തിന് ശേഷം ആണ് ഇരുവരും ഇപ്പോൾ മാമാനിതനായി ഒന്നിക്കുന്നത്.
ഈ ചിത്രത്തിൽ ആദ്യം നായകനായി എത്താൻ താൻ ആഗ്രഹിച്ചിരുന്നത് മമ്മൂട്ടി ആയിരുന്നു എന്നും മമ്മൂട്ടിയുടെ കഥ പറഞ്ഞു എങ്കിൽ കൂടിയും ചിത്രം നടന്നില്ല എന്ന് സീനു രാമസ്സ്വാമി പറയുന്നു. കേരളത്തിൽ ചിത്രീകരണം നടന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ചില താരങ്ങൾ അഭിനയിച്ചിട്ടും ഉണ്ട്.
മണികണ്ഠൻ ആചാരിയും കെപിഎസി ലളിതയും അടക്കമുള്ള താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. മൂന്നു ദിവസം ആയിരുന്നു കെപിഎസി ലളിത ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ സിനിമ ഒന്ന് കാണണം എന്നുള്ള ആഗ്രഹം രണ്ട് തവണ കെപിഎസി ലളിത വിളിച്ചു ചോദിച്ചു എങ്കിൽ കൂടിയും കാണിച്ചു കൊടുക്കാൻ തനിക്ക് കഴിയില്ല എന്ന് സീനു രാമസ്വാമി പറയുന്നു.
വിജയ് സേതുപതിയിൽ കൊച്ചിയിൽ പ്രൊമോഷൻ ഭാഗമായി എത്തിയപ്പോൾ കെപിഎസി ലളിതയും ഒന്നിച്ചുള്ള അനുഭവം പങ്കുവെച്ചു.. ലളിതാമ്മ ഇല്ലാത്തത് വലിയ വേദനയാണ്. ഞങ്ങൾക്ക് മൂന്നു ദിവസം ആയിരുന്നു ഒരുമിച്ച് ഷൂട്ടിംഗ് ഉണ്ടായിരുന്നത്.
എനിക്ക് അമ്മയെ പോലെ തന്നെ ആയിരുന്നു. അവരുടെ അനുഗ്രഹത്തിൽ ഈ ചിത്രം നിങ്ങളിലേക്ക് എത്തണം. പേരൻബിൻ പെരുകടൽ ആണ് ലളിതാമ്മ എന്നും വിജയ് സേതുപതി പറയുന്നു. വീഡിയോ കാണാം..
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…