ആറാം ക്ലാസ് മുതലുള്ള ബോയ് ഫ്രണ്ടിനെ വിവാഹം കഴിച്ചു, തുടർന്ന് ഞങ്ങൾ വിവാഹ മോചനവും നേടി; തന്റെ ദാമ്പത്യ ജീവിതത്തിനെ കുറിച്ച് മനസ്സ് തുറന്ന് ലെന..!!

കഴിഞ്ഞ ഇരുപത്തിയഞ്ചു വര്ഷങ്ങളായി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരമാണ് ലെന. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ലെന അഭിനയ ലോകത്തിലേക്ക് എത്തുന്നത്. സിനിമയിൽ കൂടാതെ സീരിയലിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുള്ള താരം ഇന്നും മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ്.

നൂറിലധികം ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുള്ള താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒട്ടുമിക്ക എല്ലാ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരം ഒരേ സമയം അമ്മവേഷങ്ങളിലും ഒപ്പം നായിക, സഹ നായിക വേഷങ്ങളിലും എല്ലാം തിളങ്ങിയിട്ടുമുള്ള താരമാണ്.

മോഹൻലാലിനൊപ്പം അഭിനയിച്ച സ്പിരിറ്റ്, സ്നേഹ വീട് എന്നി ചിത്രങ്ങളിൽ ശ്രദ്ധ നേടിയ താരത്തിന് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടി കൊടുത്ത വേഷം ആയിരുന്നു എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിലെ നടൻ പ്രിത്വിരാജിന്റെ അമ്മയുടെ വേഷം. കൂടാതെ ട്രാഫിക്ക് എന്ന ചിത്രത്തിൽ റഹ്മാന്റെ ഭാര്യ ആയി എത്തിയ വേഷത്തിലും താരം തിളങ്ങിയിരുന്നു.

ഇപ്പോൾ ലെന പ്രധാന വേഷത്തിൽ എത്തുന്ന എന്നാലും എന്റളിയ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം തന്റെ സ്വകാര്യ ജീവിതത്തിനെ കുറിച്ച് മനസ്സ് തുറന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു. ആ ഫ്രണ്ടിനെ തന്നെ ആയിരുന്നു താൻ വിവാഹവും കഴിച്ചത്.

തുടർന്ന് വിവാഹ ശേഷം തങ്ങൾ കുറച്ചുനാൾ ഒന്നിച്ചു ജീവിക്കുകയും ചെയ്തു. ആറാം ക്ലാസ് മുതൽ നീ എന്റെ മുഖവും ഞാൻ നിന്റെ മുഖവും ആണ് കാണുന്നത്. ഇനി നീ പോയി കുറച്ചു ലോകം കാണൂ.. ഞാനും കാണട്ടെ എന്നായിരുന്നു ഒരിക്കൽ ഭർത്താവ് എന്നോട് പറഞ്ഞത്. തുടർന്ന് ഞങ്ങൾ വിവാഹ മോചനം നേടുക ആയിരുന്നു. വിവാഹ ബന്ധം നിയമപരമായി തന്നെ അവസാനിപ്പിച്ചു.

ഇത്രക്കും ഫ്രണ്ട്‌ലി ആയിട്ടുള്ള വിവാഹ മോചനം ആർക്കും ലഭിച്ചിട്ടുണ്ടാകില്ല. ഞങ്ങൾ ശെരിക്കും സൗഹൃദത്തിൽ ആണ് പിരിഞ്ഞത്. ഞങ്ങൾ കോടതിയിൽ ഒന്നിച്ചാണ് പോയത്. അവിടെ ഒന്നിച്ച് ഒപ്പിട്ട് കൊടുക്കണമല്ലോ.. ആ സമയത്തിൽ അകത്ത് കുടുംബങ്ങൾ തമ്മിലുള്ള വഴക്കുകളും ബഹളങ്ങളും നടന്നുകൊണ്ടു ഇരിക്കുന്നു.

അവിടെ പട്ടിയുടെയും പൂച്ചയുടെയും എല്ലാം കാര്യങ്ങൾ പറഞ്ഞു വഴക്ക് നടക്കുന്നത്. കുറച്ചു സമയം എടുക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ ക്യാന്റീനിലേക്ക് പോയി. അതിനു ശേഷം ഞങ്ങളെ വിളിക്കാൻ വന്നയാൾ കാണുന്നത് ഞങ്ങൾ ഒന്നിച്ച് ഒരു ഗുലാം ജാം മുറിച്ച് കഴിക്കുന്നതാണ്.

രണ്ടാളും കൂടി ഒരു പാത്രത്തിൽ നിന്നുമാണ് കഴിക്കുന്നത്. വന്നയാൾ ചോദിച്ചു നിങ്ങൾ ശെരിക്കും വിവാഹ മോചനം നേടാൻ വേണ്ടി വന്നത് തന്നെയാണോ എന്ന്. അതെ എന്ന് പറഞ്ഞപ്പോൾ ആയിരുന്നു എന്ന വാ എന്ന് പറഞ്ഞുകൊണ്ടുപോയി ഞങ്ങൾക്ക് വിവാഹ മോചനം നേടി തന്നത്. ചിരിച്ചുകൊണ്ടായിരുന്നു തന്റെ വിവാഹ മോചന കഥ ലെന പറഞ്ഞത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 month ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 month ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 month ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago