ശരീരത്തിലെ മാംസ പ്രദർശനം കൊണ്ടുമാത്രം ഫീൽഡിൽ നിൽക്കുന്ന നടി; മലയാളത്തിലെ പ്രമുഖ നടിയെ അപമാനിച്ച പോസ്റ്റ് ഷെയർ ചെയ്ത് ഐശ്വര്യ ലക്ഷ്മി..!!

aishwarya lakshmi
3,534

നിവിൻ പോളിയുടെ നായികായികായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. തുടർന്ന് മായനദി, വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ചിത്രങ്ങളിൽ കൂടി മലയാളത്തിലെ ഭാഗ്യ നായികാ എന്ന പേര് സ്വയം ചാർത്തിയെടുത്ത താരം കൂടി ആയിരുന്നു ഐശ്വര്യ ലക്ഷ്മി.

എന്നാൽ വിജയങ്ങൾ മാത്രം നേടിയപ്പോൾ പിന്നീട് കരിയറിൽ പരാജയങ്ങളിൽ മാത്രമായി മാറുക ആയിരുന്നു. എന്നാൽ ഇടക്കാലത്തിൽ പൊന്നിയൻ സെൽവൻ അടക്കം ഉള്ള ചിത്രങ്ങൾ വഴി അഭിനയ ലോകത്തിലേക്ക് വീണ്ടും വിജയങ്ങളിൽ കൂടി ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ ഐശ്വര്യ എന്നാൽ ഇപ്പോൾ ഭാഗ്യനായിക എന്ന് വിളിക്കുമ്പോൾ ഭയം ആണെന്നും അങ്ങനെ വിളിക്കല്ലേ എന്നും പറയുന്നു.

ഇപ്പോൾ ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രമായിട്ടുള്ള കുമാരി എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന്റെ സന്തോഷത്തിൽ ആണ് താരം. രണം എന്ന ചിത്രത്തിന് ശേഷം നിർമൽ മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സ്ഫടികം ജോർജ്ജ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ റിവ്യൂ ആയി ആരാധകൻ പോസ്റ്റ് ചെയ്ത കുറിപ്പ് റീ ഷെയർ ചെയ്തു പുലിവാൽ പിടിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലെ മറ്റൊരു ശ്രദ്ധേയമായ നടിയും അതിനൊപ്പം അവർ നായികയായ മറ്റൊരു ചിത്രം ഇപ്പോൾ റിലീസ് ചെയ്തിരിക്കുമ്പോൾ ആണ് ഇത്തരത്തിൽ പ്രമുഖ നടിയെ കളിയാക്കി ഉള്ള പോസ്റ്റ് ഐശ്വര്യ ലക്ഷ്മി ഷെയർ ചെയ്തത്.

ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ആണ് ആരാധകന്റെ പോസ്റ്റ് താരം ഷെയർ ചെയ്തിരുന്നത്. പോസ്റ്റ് ഇങ്ങനെ.. ശരീരത്തിലെ മാംസ പ്രദർശനം കൊണ്ടുമാത്രം ഫീൽഡിൽ പിടിച്ചു നിൽക്കുന്ന ( ഉത്ഘാടനം, ഇൻസ്റ്റഗ്രാം ) നടിമാർക്കിടയിൽ ഇന്ന് നാട്യംകൊണ്ട് വിസ്മയിപ്പിച്ച ഒരുവളെ കണ്ടു, അതാണ് പെണ്ണ്.. നിതിൻ രവീന്ദ്രൻ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നുമാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

aishwarya lakshmi

You might also like